Breaking News

ബാല ഭാസ്കറുടെ അപകട മരണത്തിലെ ദുരൂഹത

Date:
malayalam-vaarthakal-balabhaskar-death-case

ബാല ഭാസ്കറുടെ അപകട മരണത്തിലെ ദുരൂഹത

ബാലഭാസ്കറുടെ അപകടമരണം നടന്നിട്ട് 8 മാസം കഴിഞ്ഞു, അടുത്ത കാലത്തായി ബാലഭാസ്കറുടെ മരണം ഒരു കൊലപാതകമാണെന്ന സംശയം ചിലര്‍ ഉന്നയിച്ചു. തിരുവനന്തപുരം സ്വദേശികളും ബാലഭാസ്കറുടെ അടുത്ത മിത്രങ്ങളും ആയിരുന്ന വിഷ്ണു, പ്രകാശന്‍ തമ്പി എന്നിവരാണ് ഇപ്പോള്‍ സംശയത്തിന്‍റെ നിഴലിലുള്ളത്. വിഷ്ണു ബാല ഭാസ്കറുടെ പ്രോഗ്രാം മാനേജര്‍ ആയിരുന്നു. പ്രകാശന്‍ തമ്പി പ്രോഗ്രാം ഓര്‍ഗനൈസര്‍ കം കോ – ഓര്‍ഡിനേറ്റര്‍ ആയിരുന്നു. ബാല ഭാസ്കരുടെ പിതാവായ കെ. സി ഉണ്ണിയാണ് ഇക്കാര്യത്തില്‍ ആദ്യം സംശയാലുവായത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് തിരുവനന്തപുരം ഇന്‍റെര്‍ നാഷണല്‍ വിമാനത്താവളത്തിലൂടെ നിരന്തരം സ്വര്‍ണ ക്കള്ളക്കടത്ത് നടത്തിയിരുന്നത് കസ്റ്റംസ് പിടികൂടുകയുണ്ടായി. ബിജു ദാമോദരന്‍ എന്ന് പേരുള്ള ഒരു വക്കീലും അയാളുടെ ഭാര്യയുമാണ്‌ സ്വര്‍ണക്കള്ളക്കടത്ത് കേസിലെ മുഖ്യ പ്രതികള്‍.

ഏകദേശം 700 കിലോഗ്രാമോളം സ്വര്‍ണം ഇവര്‍ മുഖേന വിമാനത്താവളം വഴി കടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസും പോലീസും വെളിപ്പെടുത്തുന്നത്. മുന്‍പറഞ്ഞ ബാലഭാസ്കറുടെ കൂട്ടാളികളായ വിഷ്ണുവും പ്രകാശന്‍ തമ്പിയും ഈ സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നുവെന്നു പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞതോടെയാണ്‌ ബാല്ഭാസ്കറുടെ മരണത്തില്‍ എന്തോ ചില ദുരൂഹതകള്‍ ഉണ്ടെന്നുള്ള സംശയം ബലപ്പെട്ടത്‌. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ പിതാവ് കെ. സി. ഉണ്ണി തന്‍റെ മകന്‍റെ മരണം ഒരു കൊലപാതകമാണെന്ന വിശ്വാസത്തില്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ക്രൈം ബ്രാഞ്ചാണ് ഇപ്പോള്‍ ഈ കേസന്വേഷിക്കുന്നത്. അവര്‍ ഇപ്പോള്‍ ബാല ഭാസ്കറുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്. എട്ടു മാസങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ അപകട മരണശേഷം ഈ മൊബൈല്‍ ഫോണ്‍ പ്രകാശന്‍ തമ്പിയുടെ കൈവശമാണിരിക്കുന്നത്.

അയാളാകട്ടെ സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടു റിമാണ്ടിലാണ്. ഇപ്പോള്ക്രൈം ബ്രാഞ്ച് എറണാകുളം സ്പെഷ്യല്‍ കോടതിയില്‍ പ്രകാശന്‍ തമ്പിയെ ചോദ്യം ചെയ്യളിനുവേണ്ടി വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കിയിരിക്കയാണ്. ഈ അപ്കടത്തിനു ശേഷം വന്നിരുന്ന ഒരു ഫോണ്‍ കാള്‍ ആരുടെതാനെന്നു ഇനിയും അറിയാന്‍ കഴിഞ്ഞിട്ടില്ല. ബാല ഭാസ്കരുടെ ബന്ധുക്കള്‍ ആരോപിക്കുന്നത് ബാലഭാസ്കറുടെ പല രേഖകളും പ്രക്ഷന്‍ തമ്പിയും വിഷ്ണുവും കൂടി തടഞ്ഞു വച്ചിരിക്കയാനെന്നും അതിനിയും അവര്‍ തങ്ങള്‍ക്കു നല്കിയിട്ടില്ലെന്നുമാണ്. ക്രൈം ബ്രാഞ്ച് ഡി. വൈ .എസ. പി ഹരികൃഷ്ണന്‍ നയിക്കുന്ന ഒരു സംഘം ബാലഭാസ്കറുടെ ഭാര്യ ലക്ഷ്മിയില്‍ നിന്നും അവരുടെ മൊഴി രേഖപ്പെടുത്തുന്നുണ്ട്. അവര്‍ ലക്ഷമിയോട് ബാല ഭാസ്കരുടെ പണ സംബന്ധമായ ഇടപാടുകളുടെ സ്റ്റേറ്റ്മെന്‍റ് ആവശ്യപ്പെട്ടിട്ടുണ്ട്.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort