Breaking News

അസിന്റേത് സ്വര്‍ണ്ണം പൂശിയ വിവാഹക്ഷണക്കത്ത്

Date:

മുംബൈ: ചലച്ചിത്രനടി അസിനും മൈക്രോമാക്‌സ് ഉടമ രാഹുല്‍ ശര്‍മ്മയും തമ്മില്‍ നടക്കുന്ന വിവാഹത്തിനുള്ള സ്വര്‍ണ്ണം പൂശിയ ക്ഷണക്കത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരം. ഈയിടെ 50 കോടി മുടക്കി നടന്ന ബഹ്‌റൈന്‍ വ്യാപാരി രവി പിള്ളയുടെ മകളുടെ വിവാഹത്തിന് ശേഷം മറ്റൊരു വിവാഹമാമാങ്കം കൂടി കൊണ്ടാടാനുള്ള ഒരുക്കത്തിലാണ് നമ്മുടെ യുവത്വം.

ജനവരി 23ന് ദില്ലിയില്‍ നടക്കാന്‍ പോകുന്ന പ്രധാന വിവാഹക്കത്തിന്റെ മുന്നോടിയായുള്ള സാമ്പിള്‍ വെടിക്കെട്ടാണത്രെ ഈ സ്വര്‍ണ്ണം പൂശിയ വിവാഹക്ഷണക്കത്ത്. അപ്പോള്‍ ഇനി ഇതിനേക്കാള്‍ വിലകൂടിയ ഒരു യഥാര്‍ത്ഥ വിവാഹക്ഷണക്കത്തുമായി അസിന്‍ വീണ്ടും എത്തുമോ എന്നും എല്ലാവരും ഉറ്റുനോക്കുന്നു. നേരത്തെ കോടികള്‍ ചെലവാക്കിക്കൊണ്ടുള്ള രാഹുല്‍ ശര്‍മ്മയുടെ പ്രണയാഭ്യര്‍ത്ഥന തന്നെ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു. അന്ന് 6 കോടി വിലമതിക്കുന്ന ഡയമണ്ട് മോതിരമാണ് രാഹുല്‍ ശര്‍മ്മ അസിന്റെ വിരലിലണിഞ്ഞത്. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് ഇന്ത്യമുഴുവന്‍ ഉറ്റുനോക്കുന്ന ഒരു വമ്പന്‍ വിവാഹമാമാങ്കമായിരിക്കും ഇതെന്നാണ്.

ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിന്റെ വിവാഹക്ഷണക്കത്ത് തയ്യാറാക്കിയ ഇഡിസി ഡിസൈന്‍ ആണ് രാഹുല്‍ ശര്‍മ്മയ്ക്ക് വേണ്ടി ഈ സ്വര്‍ണ്ണക്കത്ത് ഒരുക്കിയത്. ട്വിറ്ററിലാണ് അസിന്‍ ഈ വിവാഹക്ഷണക്കത്ത് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ലളിതമായി നടക്കുന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമേ ക്ഷണം നല്‍കിയിട്ടുള്ളൂ.

ഓള്‍ ഈസ് വെല്‍ ആയിരുന്നു അസിന്റെ അവസാന ബോളിവുഡ് ചിത്രം. വിവാഹത്തോടെ തല്‍ക്കാലം ബോളിവുഡിനോട് വിടപറയാനാണ് അസിന്റെ തീരുമാനം.

കേരളീയര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് അസിന്റെ വിവാഹത്തിനൊഴുക്കുന്ന ചെലവിനെക്കുറിച്ചാണ്. അത് രവി പിള്ള അടുത്തിടെ നടത്തിയ വിവാഹമാമാങ്കത്തേക്കാള്‍ എത്ര മടങ്ങ് വലുതായിരിക്കും എന്ന കൂട്ടലും കിഴിക്കലും നടത്തുകയാണ് സോഷ്യല്‍ മീഡിയയില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ ഇപ്പോള്‍.

സ്വന്തം ലേഖകൻ

Paguvakuka

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort