Breaking News

പ്രശസ്ത നടി അര്‍ച്ചന കവി, അവരുടെ കാറിനു മുകളിലേക്ക് കോൺക്രീറ്റ്സ്ലാബ് വീണപ്പോള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Date:
malayalamvaarthakal-news-archana-kavi-and-father

പ്രശസ്ത നടി അര്‍ച്ചന കവി, അവരുടെ കാറിനു മുകളിലേക്ക് കോൺക്രീറ്റ് സ്ലാബ് വീണപ്പോള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ അറിയപ്പെടുന്ന താരമായ അര്‍ച്ചന കവിയുടെ കാറിനു മുകളിലേക്ക് ഒരു കോണ്‍ക്രീറ്റ് സ്ലാബ് ഇളകി വീഴുകയുണ്ടായി. ഭാഗ്യവശാല്‍ അര്‍ച്ചന കവി പരുക്കൊന്നും കൂടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒരു പക്ഷെ മരണം വരെ സംഭവിക്കാവുന്ന അപകടമായിരുന്നു അത്. കഴിഞ്ഞ ബുധനാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. ഈ ഞെട്ടിപ്പിക്കുന്ന അനുഭവത്തെക്കുറിച്ചു അവര്‍ ട്വീറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്കുള്ള അവരുടെ യാത്രയില്‍ ഉണ്ടായ അപകടത്തിന്‍റെ ഫോട്ടോഗ്രാഫുകളും അവര്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. (കോണ്‍ക്രീറ്റ് സ്ലാബ് വീണത്‌ മൂലം കാറിന്‍റെ മുന്‍വശത്തെ ഗ്ലാസ്‌ പാടെ തകര്‍ന്നിരുന്നു), അവര്‍ ട്വീറ്റ് ചെയ്തത് ഇങ്ങിനെയാണ്‌ “ഒരു വലിയ അപകടത്തില്‍ നിന്നും ഞങ്ങള്‍ തല നാരിഴക്കാണ് രക്ഷപ്പെട്ടതു” ഞങ്ങള്‍ എയര്‍ പോര്‍ട്ടിലേക്ക് പോകുമ്പോള്‍ ഒരു കോണ്‍ക്രീറ്റ് സ്ലാബ് ഞങ്ങള്‍ സഞ്ചരിച്ചിരുന്ന കാറിന്‍മേലേയ്ക്കു വീഴുകയായിരുന്നു”.

അവര്‍ കൊച്ചി മേട്രോ അതോറിറ്റിയോടും പോലീസിനോടും ഈ അപകടകാരണം ഗൌരവത്തോടെ കാണണമെന്ന് അപേക്ഷിക്കുകയും കാര്‍ ഡ്രൈവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നു അഭ്യര്‍ഥിക്കുകയും ചെയ്തു. ഇത് പൊതു സുരക്ഷയെക്കുറിച്ചു പറയുമ്പോള്‍ ഗൌരവതരമായ സുരക്ഷാ വീഴ്ചയാണ്. അവര്‍ കൊച്ചി മെട്രോ അതോറിറ്റിയുടെ അടിയന്തിര ശ്രദ്ധയേ ഇക്കാര്യത്തിലേക്ക് ക്ഷണിച്ചു. ഇത്തരം അപകടങ്ങള്‍ തുടര്‍ന്നും സംഭവിക്കാതിരിക്കാന്‍ ജാഗ്രത വേണമെന്നും അവര്‍ പറഞ്ഞു. കൊച്ചി മെട്രോ റെയില്‍ അധികൃതര്‍ അര്‍ച്ചനയുടെ ട്വീറ്റ്നോടു ഇങ്ങിനെ പ്രതികരിച്ചു, “ഞങ്ങള്‍ അര്‍ച്ചന യാത്ര ചെയ്തിരുന്ന ഡ്രൈവറോട് ബന്ധപ്പെട്ടു, ഇക്കാര്യം ഗൌരവത്തോടെയാണ് കാണുന്നതെന്ന് പറഞ്ഞു. നഷ്ടപരിഹാരം നല്‍കുമെന്നും ഇങ്ങിനെ സംഭവിച്ചു പോയതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort