Breaking News

ആദിവാസി വിഭാഗം അംഗീകരിക്കപ്പെടുന്നു, കേരള പോലീസില്‍ ആദിവാസി വിഭാഗത്തില്‍ നിന്ന് 74 ഓളം പേരെ തിരഞ്ഞെടുത്തു

Date:
malayalam-vaarthakal-74-tribals-in-police-department

ആദിവാസി വിഭാഗം അംഗീകരിക്കപ്പെടുന്നു, കേരള പോലീസില്‍ ആദിവാസി വിഭാഗത്തില്‍ നിന്ന് 74 ഓളം പേരെ തിരഞ്ഞെടുത്തു

നിരന്തരം അവഗണനയില്‍ കഴിഞ്ഞിരുന്ന ആദിവാസികള്‍ക്ക് സര്‍ക്കാര്‍ ഭാഗത്ത് നിന്ന് അനുഭാവപൂര്‍വമായ പരിഗണന കിട്ടിത്തുടങ്ങി. ആദിവാസി ഊരുകളില്‍ നിന്ന് 74 യുവതീ യുവാക്കളെ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് മുഖേന കേരള പോലീസില്‍ എടുത്തു. സര്‍ക്കാരിന്റെ ഈ തീരുമാനത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. കാരണം എക്കാലത്തും ആദിവാസികള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ അവഗണന അനുഭവിക്കുന്ന വിഭാഗമായിരുന്നു.

വൈകിയ വേളയിലെങ്കിലും കേരള സര്‍ക്കാരിന് അവരോടു അനുഭവം പ്രകടിപ്പിക്കാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. തൃശൂര്‍ പോലീസ് അക്കാദമിയില്‍ പാസിങ്ങു ഔട്ട്‌ പരേഡില്‍ ഇവരെല്ലാം അഭിമാന പൂര്‍വ്വം പങ്കെടുത്തു. ഇതില്‍ 24 പേര്‍ വനിതകലാണ്. അതിലൊരെണ്ണം അട്ടപ്പാടിയില്‍ മോഷ്ടാവെന്ന് മുദ്രകുത്തി തല്ലിക്കൊന്ന മധുവിന്റെ സഹോദരിയാണ്.

ദേശീയ കബഡി താരവും ഫുട്ബാള്‍ ടീം അംഗവുമായ എം. അശ്വതിയും ദേശീയ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത സി. ഈശ്വരിയും കേരള പോലീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇവരെയെല്ലാം തിരഞ്ഞെടുത്തിട്ടുള്ളത് വന പ്രദേശങ്ങളില്‍ നിന്നാണ്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ളവരാണ് എല്ലാവരും. ഈ ആദിവാസി യുവതീ യുവാക്കളില്‍ രണ്ടു ബിരുദാനന്തര ബിരുദധാരികളും ഏഴു ബിരുദ ധാരികളും ഉണ്ട്. രണ്ടു പേര്‍ ബി എഡ പാസായിട്ടുണ്ട്‌. മുപ്പതു പേര്‍ പ്ലസ്‌ ടു പാസായവരാന്. പിന്നെടുള്ളവര്‍ എസ എസ എല്‍സി പൂര്‍ത്തിയാക്കിയവരാന്.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort