Breaking News

നടി ശരണ്യ മരണത്തോട് പൊരുതി ജയിക്കാനുള്ള ശ്രമത്തിലാണ്, ബ്രെയിന്‍ ട്യൂമര്‍ അവരെ കീഴ്പ്പെടുത്താതെയിരിക്കട്ടെ

Date:
malayalamvaarthakal-news-malayalam-actress-sharanya-sasi

നടി ശരണ്യ മരണത്തോട് പൊരുതി ജയിക്കാനുള്ള ശ്രമത്തിലാണ്, ബ്രെയിന്‍ ട്യൂമര്‍ അവരെ കീഴ്പ്പെടുത്താതെയിരിക്കട്ടെ

ഴിഞ്ഞ 6 വര്‍ഷമായി സീരിയല്‍/സിനിമാ നടി ശരണ്യ ബ്രെയിന്‍ ട്യൂമര്‍ ബാധിതയായി ചികില്സയിലാണ്. മാരകമായ രോഗത്തിനിടയിലും ശരണ്യ പ്രസന്നവതിയായി മൂവി ക്യാമറക്കു മുന്നില്‍ അഭിനയിക്കുമായിരുന്നു. ശരണ്യ അതീവ സുന്ദരിയായിരുന്നു, അതിലേറെ അഭിനയിക്കാനറിയാവുന്ന ചുറുചുറുക്കുള്ള പെണ്‍കുട്ടിയുമാണ്‌. അവള്‍ നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഈ നടിയുടെ ശിരസില്‍ ഇതിനോടകം ഏഴു ശസ്ത്രക്രിയകള്‍ നടത്തിക്കഴിഞ്ഞു. ഇപ്പോള്‍ ഇതാ എട്ടാമത്തെ ശസ്ത്രക്രിയക്കു ശരണ്യ തയ്യാറെടുക്കുകയാണ്. ചികിത്സയ്ക്കായി വലിയ പണച്ചിലവുള്ളത് കൊണ്ട് ശരണ്യയുടെ കുടുംബം സുമനസുകളില്‍ നിന്ന് സാമ്പത്തിക സഹായം അഭ്യര്‍ഥിക്കുകയും ചെയ്യുന്നുണ്ട്.

ഒരു ഫേസ്ബുക്ക്‌ വീഡിയോയിലൂടെ സാമൂഹ്യ പ്രവര്‍ത്തകനായ സൂരജ് പാലക്കാരന്‍ ശരണ്യയുടെ ദയനീയാവസ്ഥ വിശദമാക്കുന്നുണ്ട്. അദ്ദേഹം ശരണ്യക്കുവേണ്ടി സാമ്പത്തിക സഹായം ആവശ്യപ്പെടുന്നുണ്ട്. ശരണ്യയുടെ രോഗാവസ്ഥ അത്രമാത്രം സങ്കീര്‍ണമാണത്രെ? ഒരു വീഡിയോയിലൂടെ നടി സീമ. ജി. നായരും ശരണ്യയുടെ ദയനീയാവസ്ഥയെകുറിച്ചു പറയുന്നുണ്ട്. തീര്ച്ചയായും ഈ യുവ നടിയെ മരണത്തിനു വിട്ടുകൊടുക്കാതിരിക്കാനുള്ള ബാധ്യത നമുക്കുണ്ട്. ഓരോരുത്തരും തങ്ങളുടെ കഴിവിനനുസരിച്ച് ശരണ്യയെ സാമ്പത്തികമായി സഹായിക്കണം. ആറുവര്‍ഷം മുന്‍പ് ശരണ്യയെ തലച്ചോറില്‍ ട്യൂമര്‍ ബാധിച്ചതായി കണ്ടെത്തിയിരുന്നു. ആറു വര്‍ഷത്തിനിടയ്ക്ക് അവളുടെ ശിരസ്സില്‍ ഏഴോളം ശസ്ത്രക്രിയകള്‍ നടത്തുകയും ചെയ്തു. ശരണ്യ ഇപ്പോള്‍ തിരുവനന്തപുരം ശ്രീ ചിത്രാ ഹോസ്പിറ്റലില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കയാണ്. ഇപ്പോള്‍ അവള്‍ ശരിക്കും അത്യാസന്ന നിലയില്‍ ത്തന്നെയാണ്. അവളുടെ ശരീരം പകുതി തളര്‍ന്നു പോയി.

സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്നും വളരെ പേര്‍ സാമ്പത്തികമായി സഹായിക്കുന്നുണ്ട്. എങ്കിലും എല്ലാ വര്‍ഷവും തുടര്‍ന്ന് പോകുന്ന കാര്യത്തില്‍ അവര്‍ക്ക് പരിമിതികള്‍ ഉണ്ടല്ലോ. ചാക്കോ രണ്ടാമന്‍ എന്ന സിനിമയിലൂടെയാണ് ശരണ്യ ആദ്യമായി സിനിമയിലെത്തുന്നത്. പിന്നീട് ടെലിവിഷന്‍ സീരിയലുകളിലൂടെ ശരണ്യ പ്രശസ്തയാകുകയായിരുന്നു. മോഹന്‍ ലാലിന്റെ ച്ചോട്ടാ മുംബൈ, ബോംബെ മാര്ച് 12, ആന്‍മരിയ കലിപ്പിലാണ് തുടങ്ങിയ സിനിമകളിലും അവള്‍ അഭിനയിച്ചിട്ടുണ്ട്.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort