Breaking News

മരണാന്തര ജീവിതം സത്യമോ മിഥ്യയോ, ജീവിതത്തിലേക്ക് തിരിച്ചു വന്നവരുടെ “മരണാനുഭവ പഠനങ്ങള്‍”

Date:
malayalamvaarthakal,Malayalam news,latest malayalam news, malayalam trending today,malayalam E news, latest malayalam, kerala politics, malayalam online news, today malayalam news,malayalamvarthakal, malayalam e books,malayalam cinema news,malayalam entertainments, kerala food,malayalam magazine
മരണാന്തര ജീവിതം സത്യമോ മിഥ്യയോ, ജീവിതത്തിലേക്ക് തിരിച്ചു വന്നവരുടെ “മരണാനുഭവ പഠനങ്ങള്‍”
Girls


മരണം എന്ന യാഥാര്‍ഥ്യം ഒരിക്കല്‍ നമ്മെത്തേടി വരുമെന്നത് ചിന്തിക്കുവാന്‍ നാം ഇഷ്ടപ്പെടുന്നില്ല. അഥവാ പുതിയ തലമുറയ്ക്കുവേണ്ടി നാം ഒരിക്കല്‍ വഴിമാറിക്കൊടുക്കേണ്ടി വരുമെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ നാം തയ്യാറല്ല. മനുഷ്യന്‍റെ ജീവിതം മരണത്തോടെ അവസാനിക്കുമെങ്കിലും, മത ഗ്രന്ധങ്ങള്‍ (മനുഷ്യരാല്‍ നിര്‍മ്മിതമാണെങ്കില്‍ക്കൂടി) ദൈവ നിവേശിതമാണെന്ന് സ്ഥാപിക്കുകയും മരണശേഷവും മനുഷ്യന് മറ്റൊരു ജീവിതമുണ്ടെന്ന് ഉദ്ഘോഷിക്കുകയും ചെയ്യുന്നു. മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള പഠനങ്ങള്‍ (PARA PSYCHOLOGY) ലോകമെമ്പാടും നടന്നുവരുന്നുണ്ടെങ്കിലും വസ്തു നിഷ്ഠമായ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല.

ഒരിക്കല്‍ മരണം സംഭവിച്ചുകഴിഞ്ഞുവെന്നു ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ച്ചതിനു ശേഷം വീണ്ടും ജീവിതത്ത്തിലേക്ക് മടങ്ങി വന്നവരുണ്ട്. അത്തരം സംഭവങ്ങള്‍ക്ക് ഇന്ഗ്ലിഷില്‍ OBE അഥവാ OUT OF BODY EXPERIENCE എന്നാണ് പറയുന്നത്‌. ചിലപ്പോള്‍ NDE – NEAR DEATH EXPERIENCE എന്നും സ്ഥിരീകരിക്കപ്പെട്ട മരണത്തില്‍ നിന്നും തിരിച്ചു ജീവിതത്തിലേക്ക് പ്രവേശിക്കുന്ന അവസ്ഥയെ പറയാറുണ്ട്‌.

മരണാനന്തര സംബന്ധമായ പഠനങ്ങള്‍ താരതമ്യേന ഏറ്റവും കൂടുതല്‍ നടന്നുവരുന്നത് അമേരിക്കയിലാണ്. യൂറോപ്പിലെ ഫ്രാന്‍സിലും PARA PSYCHOLOGY വിഷയത്തില്‍ ഗവേഷണ/പഠനങ്ങള്‍ നടന്നുവരുന്നുണ്ട്.എങ്കില്‍ക്കൂടി തുലോം പരിമിതമായ അറിവുകള്‍ മാത്രമേ “മരണാനന്തര ജീവിതത്തെക്കുറിച്ച്”ലോകത്തെവിടെയും ലഭ്യമായിട്ടുള്ളൂ. ഒരിക്കല്‍ മരിച്ചുവന്നു വൈദ്യശാസ്ത്രം വിധിയെഴുതി വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നവരെ പരീക്ഷണ/നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുകയും അത് മനുഷ്യ മനസിന്‍റെ ഭ്രമകല്പന അഥവാ ഹലൂസിനേഷന്‍ (HALOOCINATION) മാത്രമാണെന്നും, ഇത്തരം മനസിന്‍റെ മായിക ഭ്രംശങ്ങള്‍ (ILLUSSION) വ്യക്തിഗത മരണാനുഭവങ്ങളുടെ തീവ്രമായ തോന്നല്‍ ജനിപ്പിക്കുകയും തിരിച്ചു ജീവിതം പിടിച്ചു പറ്റിയ മാനസ്സികവസ്ഥയില്‍ കൊണ്ടെത്തിക്കുന്നതാണെന്നും ഒരു അനുമാനവും ഡോക്ടര്‍മാര്‍ക്കിടയില്‍ നിലവിലുണ്ട്. പക്ഷെ, എങ്കില്‍പ്പിന്നെ ഡോക്ടര്‍മാര്‍ ഒരു വ്യക്തിയുടെ മരണം എന്ത് മാനദണ്ഡത്തിലാണ് സ്ഥിരീകരിക്കുന്നത്? ഹൃദയമിടിപ്പ് നിലച്ചുപോയാല്‍ വ്യക്തി മരിച്ചുവെന്നു ഉറപ്പല്ലേ? അതിനുശേഷം മാത്രമാണല്ലോ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുന്നത്? ഒരു വ്യക്തി വീണ്ടും ജീവിതം പുനസ്ഥാപിക്കുന്നിടത്ത് വൈദ്യ ശാസ്ത്രത്തിന്‍റെ നിസ്സഹായാവസ്ഥ ദൈവിക സത്യങ്ങളുമായി സമരസപ്പെടുന്നില്ല.

ഏതാണ്ട് ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് (2008) ഏകദേശം 2060 അത്യാസന്ന നിലയിലുള്ള രോഗികളെ (ICU – BED RIDDEN ) പരീക്ഷണ/നിരീക്ഷണ/പഠന വിധേയമാക്കുകയുണ്ടായി.അവരാകട്ടെ U.K, AMERICA, AUSTRIA എന്നീ രാജ്യങ്ങളിലെ 15 ഓളം ആശുപത്രികളില്‍ നിന്നും ഉള്ളവരായിരുന്നു. വളരെ വിപുലവും വസ്തുനിഷ്ഠവുമായ ഗവേഷണ ധൈക്ഷനികതകളോടെയാണ് ആ CAMPAIGN നടത്തിയത്. അതു U.K യിലെ SOUTH AMPTON UNIVERSITY യാണ് SPONSER ചെയ്തത്. അവിടെ മരണാസന്നരായ രോഗികളുടെ മരണത്തോട് ഏറ്റവും അടുത്ത മാനസികാവസ്ഥയെ ഗൌരവതരമായ പഠന/നിരീക്ഷണങ്ങള്‍ക്ക് വിധേയമാകുകയും ഏറെക്കുറെ വിശ്വസിക്കാവുന്ന നിഗമനങ്ങളില്‍ എത്തിച്ചേരുകയും ചെയ്തു. OBJECTIVE MARKERS ഉപയോഗിച്ചു ഗവേഷകര്‍ ബോധ മനസ്സിന്‍റെ അനുഭവങ്ങളുടെ സാധൂകരണം പരിശോധിക്കുകയുണ്ടായി. ഇതാദ്യമായാണ് ഇത്രയും വിപുലമായ ഗവേഷണ തീവ്രതയിലൂടെ “മരണാനുഭാവങ്ങളെ”പഠന വിധേയമാക്കുന്നത്. എക്കാലത്തും ദുരൂഹതയുടെ പുകമറക്കപ്പുറത്ത് മരണ സംബന്ധമായ യാഥാര്‍ത്യങ്ങള്‍ മനുഷ്യന്‍റെ കേവല ബുദ്ധിക്കു പിടിതരാതെ
ഇപ്പോള്‍ യൂറോപ്പിലെ RESUSCITATION JOURNEL മരണവും, ജീവിതത്തിലേക്കുള്ള തിരിച്ചുവരവും ആസ്പദമാക്കിയുള്ള പഠനങ്ങള്‍ അതിന്‍റെ രഹസ്യ സ്വഭാവം നീക്കി പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു, അതാകട്ടെ ഓണ്‍ലൈനില്‍ ലഭ്യമാണുതാനും. മേല്‍പ്പറഞ്ഞ പഠനങ്ങളില്‍ ഉള്‍പ്പെടുന്ന വസ്തുതകള്‍.

മരണവും തിരികെ ജീവിതവും പിടിച്ചു പറ്റുന്നതു സംബന്ധമായ വസ്തുതകള്‍ നാളിതുവരെ നാം മനസ്സിലാക്കിയ വസ്തുതകളെക്കാള്‍ വളരെ വിപുലമാണ്. OR നാം മരണ സംബന്ധമായി അറിഞ്ഞ വിവരങ്ങളെക്കാള്‍ ഒരുപടി മുന്നിലാണ് ഇതു സംബന്ധമായി നമുക്ക് ലഭിക്കുന്ന പുതിയ അറിവുകള്‍.

ഹൃദ്രോഗ സംബന്ധമായി, പ്രത്യേകിച്ചും CARDIAC ARREST ല്‍ മരണം സംഭവിച്ചു തിരിച്ചു ജീവിതത്തില്‍ മടങ്ങി വരുന്നവരുടെ ദൃശ്യ ബോധ സംബന്ധമായ അറിവുകളെക്കുരിച്ച്ചുള്ള ഓര്‍മ്മ മുന്‍ പറഞ്ഞ OBE അഥവാ OUT OF BODY EXPERIENCE നോട് അനുഗുണമായിരിക്കും, അത്തരം അനുഭവങ്ങളാകട്ടെ യാഥാര്‍ഥ്യ സംഭവങ്ങളോട് സാദൃശ്യമുള്ളതായിരിക്കും.

ഭൂരിഭാഗം അനുപാതം വരുന്ന ആളുകള്‍ക്കും ഉജ്വലമായ മരണാനുഭങ്ങള്‍ ഉണ്ടായേക്കാം, പക്ഷെ അവര്‍ക്ക് അത് തലച്ചോറിന്‍റെ പരുക്കുകള്‍ കൊണ്ടോ, അല്ലെങ്കില്‍ വേദനസംഹാരി മരുന്നുകളുടെ പ്രവര്‍ത്തനം കൊണ്ടോ തിരിച്ചറിയാനാകുന്നില്ല എന്നതാണ് വാസ്തവം.

പ്രചാരത്തിലിരിക്കുന്നതും എന്നാല്‍ ശാസ്ത്രീയമായി കൃത്യതയില്ലാത്തതുമായ വസ്തുതകള്‍ പ്രത്യേകിച്ചും NDE – NEAR DEATH EXPERIENCE അല്ലെങ്കില്‍ OBE – OUT OF BODY EXPERIENCE എന്നീ മാനസികാവസ്ഥകള്‍ യാഥാര്‍ഥ മരണാനുഭവങ്ങള്‍ക്ക് നിര്‍വചനം നല്‍കാന്‍ പര്യാപ്തമല്ല. ഇത് സംബന്ധമായി ഭാവിയിലുള്ള പഠനങ്ങളെല്ലാം ഇനി CARDIAC ARREST എന്ന ഹൃദ്രോഗത്തെയാണ് ലക്ഷ്യമിടുന്നത്. അതു ശരീര ശാസ്ത്രപരമായി മരണത്തിനു തുല്യമാണ്. (കാര്‍ഡിയക് അറസ്റ്റ്‌ – മരണത്തിന്‍റെ മറ്റൊരു വാക്ക്) അത് മുന്‍ പറഞ്ഞ NEAR DEATH – നേക്കാള്‍ പഠന വിധേയമാക്കുവാന്‍ പ്രയോജനപ്പെടുന്ന ഒന്നാണ്.

മരണത്തോടനുബന്ധിച്ചുള്ള മടക്കി വിളിക്കല്‍ അനുഭവം, ഒരു മുന്‍ വിധി കൂടാതെയുള്ള സത്യ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് അര്‍ഹമാക്കുന്നു.
ഒരിക്കല്‍ ഡോക്ടര്‍ സാം പാര്‍നിയ പറയുകയുണ്ടായി (ന്യു യോര്‍ക്കിലെ സ്റോണി ബ്രൂക്കിലുള്ള RESUSCITATION RESEARCH DIRECTOR, കൂടാതെ CRITICAL CARE MEDICINE ASSISTANT PROFESSOR എന്നീ നിലകളില്‍ ലോക പ്രശസ്തന്‍)

നാം ഗ്രഹിച്ചിരിക്കുന്നതിനു വിപരീതമായി മരണം കേവലം ഒരു പ്രത്യേക നിമിഷ സംഭാവ്യമല്ല മറിച്ചു ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സാധ്യതയുള്ള പ്രക്രിയ കൂടിയാണ്, അത് ഹൃദയത്തിനോ, തലച്ചോറിനോ,ശ്വാസകൊശത്തിനോ തകരാര് പറ്റുകയോ മറ്റേതെങ്കിലും മാരക രോഗം പിടിപെടുകയോ, ഗുരുതര അപകടം പറ്റുകയോ ചെയ്യുമ്പോള്‍ മരണത്തില്‍ നിന്നും ഒരല്ഭുതമെന്ന പോലെ ജീവിതത്തിലേക്ക് തിരിച്ചു വരാവുന്നതാണ്.
( തുടരും)

സ്വന്തം ലേഖകൻ

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort