Breaking News

നിങ്ങള്‍ക്കെങ്ങിനെ സ്വന്തം മനസ്സിനെ നിയന്ത്രിക്കാനാകും?

Date:
control my mind-Psychology.

നിങ്ങളുടെ സ്വഭാവത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്താന്‍ പറ്റും വിധം നിങ്ങളുടെ മനസ്സിന് പല വ്യത്യസ്ത ഭാഗങ്ങളുണ്ട്. നിങ്ങളുടെ മനസ്സിനെ സ്വാധീനിക്കുന്ന ഭാഗത്തെ മാറ്റിമറിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കാം. ഉദാഹരണത്തിന് നിങ്ങളുടെ ശരീരത്തിനു വേണ്ടുവോളം കലോറിയും,പോഷകങ്ങളും വേണമെന്ന് നിര്‍ബന്ധം പിടിക്കുന്ന മനസ്സിന്‍റെ ഭാഗം കൂടുതല്‍ സമ്പുഷ്ടമായ “ഫാറ്റി ഫുഡ്സ് (FATTY FOODS) കഴിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കും. അതെ സമയം മനസ്സിന്‍റെ മറ്റൊരു ഭാഗം നിങ്ങള്ക്ക് മറ്റൊരു തിരിച്ചറിവ് നല്‍കും, അത് നിങ്ങളോട് പറയും “അമിത ഭക്ഷണം നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുമെന്നും കാഴ്ചയിലെ നിങ്ങളുടെ രൂപം മോശമാകുമെന്നും”.നിങ്ങളുടെ മനസ്സിന്നെ നിയന്ത്രിക്കാന്‍ ആദ്യമേ വേണ്ടത് സ്വന്തം സ്വഭാവത്തിന്മേല്‍ കടിഞ്ഞാണിടുക എന്നതാണ്. സ്വയമേ മാറ്റം വരുത്താനുള്ള ആഗ്രഹം തന്നെയാണ് പ്രധാനം. നിങ്ങളുടെ മനസ്സിനെയും, ആത്യന്തികമായി സ്വഭാവത്തിനെയും ഗുണകരമായി നല്ലതിലേക്ക് നയിക്കാന്‍ നിരവധി (മാര്‍ഗം) സൂത്രങ്ങളുണ്ട്.

METHOD.1 മാര്‍ഗം

വ്യതസ്തമായി ചിന്തിക്കുക..

Avoid the habit of always thinking
Avoid the habit of always thinking

എപ്പോഴും ചിന്തിച്ച് കൊണ്ടിരിക്കുന്ന സ്വഭാവം ഒഴിവാക്കുക. (കഴിഞ്ഞു പോയ സ്വന്തം കാര്യങ്ങള്‍ പലപ്പോഴും മനസ്സിനെ വേദനിപ്പിക്കുന്നതായിരിക്കാം) ഒരാവശ്യമില്ലെങ്കില്‍ക്കൂടി മനസ്സിനെ വിഷമിപ്പിക്കുന്ന/നിരാശപ്പെടുത്തുന്ന വിപരീത ചിന്തകള്‍ (NEGATIVE THOUGHTS) നമ്മെ അലട്ടിയേക്കാം. അത് ബോധപൂര്‍വം ഒഴിവാക്കുക.

നിങ്ങളുടെ മനസ്സിനെയും ആത്യന്തികമായി സ്വഭാവത്തിനെയും ഗുണകരമായി നല്ലതിലേക്ക് നയിക്കുവാനും അനാവശ്യ ചിന്തകള്‍ ഒഴിവാക്കുവാനും  പലതരം മാര്‍ഗങ്ങളുണ്ട്.

 

  • കഴിഞ്ഞുപോയ ഏറ്റവും മോശമായ അനുഭവത്തെക്കുറിച്ചു ചിന്തിക്കുക. ഇത് വീണ്ടും മനസ്സിനെ പഴയ അനുഭവത്തിന്‍റെ തീവ്രതയിലേക്ക് (ദുഖം/നിരാശ/അസന്തുഷ്ടി) നമ്മെ കൊണ്ടെത്തിക്കും. എന്നുതന്നെയല്ല വീണ്ടും അനാവശ്യ ചിന്തകളിലേക്ക് നയിക്കാനും സാധ്യതയുണ്ട്. എന്നിട്ട് അത് വേണ്ടപോലെ കൈകാര്യം ചെയ്യാനാകുമോഎന്നും പരിശോധിക്കുക. അപ്പോള്‍, കുഴപ്പമില്ല അത് കൈകാര്യം ചെയ്യാനാകും എന്നു തോന്നിയാല്‍ ആ ചിന്ത നിങ്ങളുടെ മനസ്സിന്‍റെ വേദനയുടെ/ദുഖത്തിന്‍റെ  ആക്കം കുറയ്ക്കും.
  • നിങ്ങളുടെ മനസ്സിന് വിഷമിക്കാനുള്ള സമയത്തിനു ഷെഡ്യൂള്‍ ഉണ്ടാക്കുക. നിങ്ങളുടെ പ്രശ്നത്തിനുവേണ്ടി വേറിട്ട സമയം കണ്ടെത്തുമ്പോള്‍ പിന്നീടുള്ള കാര്യങ്ങള്‍ക്കു വേണ്ടതുപോലെ ശ്രദ്ധിക്കാന്‍ കഴിയുമെന്നുള്ള ഉറപ്പു ലഭിക്കും. ഇത് അനാവശ്യ ചിന്തകളില്‍ മുഴുകുന്ന ശീലത്തെ ഒഴിവാക്കാന്‍ സഹായകമാകും. നിങ്ങളെ ആരോഗ്യകരമായ ചിന്തകളിലേക്ക് നയിക്കുകയും ചെയ്യും.

 

  • വെറുതെ നടക്കാന്‍ പോകുക. പുറത്തെക്കിറങ്ങുമ്പോഴും, ആ നടപ്പില്‍ ശ്രദ്ധ മുഴുകുമ്പോഴും നിങ്ങളുടെ മനസ്സിനു വിഷമം കുറഞ്ഞുവരുന്നതായി അനുഭവപ്പെടും. അത് രണ്ടുകാര്യങ്ങള്‍ കൊണ്ടാണ്, ഒരു കാരണം നടപ്പ് ഒരു വ്യായാമമാണ് മനസ്സു അതില്‍ ലയിച്ചേക്കാം. മറ്റൊന്ന് നടപ്പ് തുടരുന്ന സമയത്ത് പുതിയ അനുഭവങ്ങള്‍ വന്നു ചേര്‍ന്നേക്കാം.(വഴിയോര കാഴ്ചകള്‍/ശബ്ദങ്ങള്‍/ഗന്ധങ്ങള്‍ എന്നിങ്ങനെ പലതും) അത് മനസ്സിന്‍റെ ദുഖത്തെ ദുരീകരിക്കും. മനസ്സിനെ ആകുലപ്പെടുത്തുന്ന ചിന്തകളില്‍ നിന്ന് മനസ്സ് മാറി സഞ്ചരിക്കാന്‍ ഇടയാക്കും)

 

  1. നിങ്ങള്‍ നിങ്ങളില്‍ത്തന്നെ വിശ്സ്വസിക്കുക, അത് നിങ്ങളെ മാറ്റിയേക്കാം .

    your-faith-Psychology
    If you believe you may change it yourself . .

നിങ്ങള്‍ക്ക്  മാറാനാകില്ലെന്നു സ്വയം വിശ്വസിക്കുന്നുണ്ടെങ്കില്‍ പരിശ്രമിച്ചു ജീവിതവിജയം നേടുവാന്‍ നിങ്ങള്‍ക്കാവില്ല, വിജയ സാധ്യതയില്‍ വിശ്വാസം കുറഞ്ഞും

വരും. അത് കൊണ്ട് ഒരു കാര്യം ഉറപ്പാക്കണം, നിങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ “പോസിറ്റീവ്” ചിന്തകളോടെയാണ് നിങ്ങള്‍ മുന്നോട്ട് പോകുന്നതെന്നതാണ് അക്കാര്യം.

നിങ്ങള്‍ ചിന്തിക്കുന്ന രീതിയെ (ശൈലി) മാറ്റാന്‍ നിങ്ങള്ക്ക് കഴിയുമെന്നുള്ള വിശ്വാസം മനസ്സില്‍ വേണം. എന്നാല്‍ മാത്രമേ നിങ്ങളുടെ സ്വഭാവത്തെ വ്യത്യാസപ്പെടുത്താനാകൂ.

  • പഠനങ്ങള്‍ തെളിയിക്കുന്ന ഒരു കാര്യമുണ്ട് ഇപ്പറഞ്ഞ വിധമുള്ള “വളര്‍ച്ച” (അതൊരു മാനസികാവസ്ഥയാണ്)  സ്വായത്തമാക്കുന്നവരാണ് സ്വയം അനാവശ്യ ചിന്തകളില്‍ മുഴുകി (ദുഃഖം/നിരാശ) ജീവിതം നശിപ്പിക്കുന്നവരെക്കാള്‍ ജീവിത പുരോഗതി നേടുന്നത്.

 

  1. your-abilities-psychology
    believe your abilities

    നിങ്ങളുടെ കഴിവുകളില്‍ ശുഭാപ്തി വിശ്വാസമുള്ളവരായിരിക്കുക.

നിങ്ങളുടെ കഴിവുകളില്‍ പരിപൂര്‍ണരായിരിക്കുക, എന്നതാണ് നിങ്ങളെ സ്വയം നിയന്ത്രിക്കാന്‍ പറ്റുന്ന ഒരു പ്രധാന മാര്‍ഗം. അതെ സമയം പഠനങ്ങള്‍ മറ്റൊന്നുകൂടി തെളിയിച്ചിട്ടുണ്ട്, സ്വന്തം കഴിവുകളിലുളള അമിതമായ ശുഭാപ്തി വിശ്വാസം (ആത്മ വിശ്വാസം) നിങ്ങളുടെ സ്വഭാവത്തെ നിയന്ത്രിക്കാന്‍ പര്യാപ്തമാണെങ്കില്‍ അത് നിങ്ങളുടെ ആതമ നിയന്ത്രണത്തിനെ കൂടുതല്‍ ശക്തമാക്കും.

  • എപ്പോഴും ശുഭാപ്തി വിശ്വാസത്തോടെയിരിക്കുക. എപ്പോഴും സ്വയം മനസ്സില്‍ പറഞ്ഞുകൊണ്ടിരിക്കുക “ നിങ്ങള്‍ക്ക് മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയുമെന്നും അശുഭ ചിന്തകളില്മേല്‍ വിജയം നേടുമെന്നും” ഒരു പകേഷേ അത് നിങ്ങള്ക്ക് വിശ്വസിക്കാന്‍ പറ്റാത്ത നിമിഷങ്ങളില്‍പ്പോലും.
  • നിങ്ങള്ക്ക് സ്വന്തം മനസ്സിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞ നിമിഷങ്ങളെക്കുറിച്ചു എപ്പോഴും മനസ്സിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുക. ഇത്തരം വിജയങ്ങള്‍ മാത്രം എപ്പോഴും നിങ്ങളുടെ മുഖഭാവത്ത്തിലും സ്വഭാവത്തിലും പ്രതിഫലിക്കട്ടെ. (സ്വയം നിയന്ത്രിക്കാനാകാതെ പോയ സന്ദര്‍ഭങ്ങളെക്കുറിച്ചു ഓര്‍ക്കുകപോലും അരുത്.

 

  1. മനസ്സിന്‍റെ ഏതു അവസ്ഥയെയാണ് നിയന്ത്രിക്കാന്‍ നിങ്ങള്‍ പാടുപെട്ടതെന്നു നിര്‍ണയിക്കുക (പുനര്‍വിചിന്തനം) ചെയ്യുക..

    control your mind-psychology
    control your mind

നിങ്ങള്‍ സ്വയം നിയന്ത്രിക്കാന്‍ ശ്രമിച്ച കാര്യങ്ങളെ എങ്ങിനെയാണ് നിങ്ങള്‍ നോക്കിക്കണ്ടതെന്നു പരിശോധിക്കുക. ഒരു ഉദാഹരണം: നിങ്ങളുടെ മനസ്സിന്റെ ഒരുഭാഗം, .നിങ്ങള്‍ മദ്യപാനം നിര്‍ത്താന്‍ ആഗ്രഹിക്കുമ്പോള്‍ നിങളെ വൈന്‍ കുടിക്കാന്‍ പ്രേരിപ്പിക്കുന്നുവെങ്കില്‍ വൈന്‍ ഒരു വിഷമാണെന്ന് സങ്കല്‍പ്പിക്കാന്‍ ശ്രമിക്കുക. അത് നിങളുടെ ശരീരത്തിലൂടെ മുഴുവനും ഒഴുകുന്നുണ്ടെന്നും നിങ്ങളുടെ സെല്ലുകളെയും അവയവങ്ങളെയും കേടുവരുത്തിയെന്നും സങ്കല്‍പ്പിക്കുക. പഠനങ്ങള്‍ തെളിയിക്കുന്നത്‌, ആവശ്യമുള്ള കാര്യങ്ങള്‍ പുനര്‍ ചിന്തനം (നിര്‍ണയം) ചെയ്തു ആവശ്യം ഇല്ലാത്ത കാര്യങ്ങളിലേക്ക് പരിണമിപ്പിച്ചാല്‍ അനാവശ്യ ചിന്തകളിലേക്ക് പോകാതെ മനസ്സിനെ നിയന്ത്രിക്കുന്നത്‌ എളുപ്പമാക്കുമെന്നാണ്.

  • ഇത് പരീക്ഷിക്കുന്നതിനു ശരിക്കും വ്യത്യസ്തതരം ശ്രമങ്ങള്‍ നടത്തുക.(സങ്കല്‍പ്പവും, കളികളും) അത് നിങ്ങള്‍ ഉദ്ദേശിക്കുന്ന കാര്യം അതിന്റെ സ്വഭാവ രീതികള്‍ മാറുന്നത് വരേ.

 

  1. avoid-generalization-psychology
    Avoid excessive generalization .

    അമിതമായ സാമാന്യവല്‍ക്കരണം ഒഴിവാക്കുക..

അമിതമായ സാമാന്യവല്‍ക്കരണം നിങ്ങളുടെ ഒരു വിപരീതാനുഭവത്തെ മറ്റൊരു അനുഭവവുമായി കൂട്ടിക്കാനുകയും അതുമല്ലെങ്കില്‍ നിങ്ങളുടെ ഭാവിയെക്കുറിച്ച്ചുള്ള പ്രവചനങ്ങളുമായും ബന്ധപ്പെടുത്തും. ഒരു ഉദാഹരണത്തിന് “അമിത സാമാന്യവല്‍ക്കരണം  നടത്തുന്ന ഒരാള്‍ ഇങ്ങിനെ പറഞ്ഞേക്കാം” അത് – എന്റെ കുട്ടിക്കാലം വളരെ വേദനാജനകമായിരുന്നു. അതുകൊണ്ട് എന്റെ ജീവിതം എല്ലാക്കാലവും വേദന നിറഞ്ഞതായിരിക്കും എന്ന്. അമിതമായ സാമാന്യവല്‍ക്കരണം ഒഴിവാക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത്

 

  • സ്വന്തം നിര്‍ബന്ധമായ പരിശ്രമം കൊണ്ട് നല്ലൊരു ഭാവി നേടിയെടുക്കുമെന്നു ഉറച്ചു തീരുമാനിക്കുക. ഒരുദാഹരണത്തിനു നിങ്ങള്‍ക്ക് വേദന നിറഞ്ഞൊരു കുട്ടിക്കാലമുണ്ടെങ്കില്‍, നിങ്ങളുടെ ജീവിതം എല്ലാക്കാലത്തും അങ്ങിനെയായിരിക്കുമെന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍, നിങ്ങളുടെ ജീവിതം ഏതു രീതിയിലൂടെ കൊണ്ടുപോയാല്‍ മാത്രം പുരോഗതി നേടുമെന്ന് നിങ്ങള്‍ തിരിച്ചറിയെണ്ടതുണ്ട്. എന്നിട്ട്പുരോഗതിക്കുവേണ്ടി പരിശ്രമിക്കുക.
  • ഉദാഹരനങ്ങള്‍ ഇനിയും തുടരുന്നുണ്ട്. ഒരുപകേഷേ നിങ്ങള്‍ ആഗ്രഹിക്കുന്നത് കൂടുതല്‍ അര്‍ത്ഥപൂര്‍ണമായ ഒരു ബന്ധമോ അല്ലെങ്കില്‍ ഒരു ജോലിയോ ആയിരിക്കും. അതെല്ലാം സാധിച്ച്ടുക്കുന്നതിനുവേണ്ടിയുള്ള മാര്‍ഗങ്ങള്‍ നിങ്ങള്‍ പരിശോധിക്കണം. എന്നിട്ട് അത് നേടിയെടുക്കാനുള്ള തയ്യാറെടുപ്പോടെ പരിശ്രമിക്കണം.

 

  1. വ്യക്തിഗതമാക്കല്‍ അവസാനിപ്പിക്കുക..

    End of personalization ..
    End of personalization ..

ഇതൊരു ചിന്തയുടെ കെണിയാണ്‌, നമ്മുടെ നിയന്ത്രണത്തിലല്ലാതെ സംഭവിച്ചുപോയ കാര്യങ്ങളുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തു മനസ്സ് അസ്വസ്ഥമാക്കുന്ന രീതിയാണിത്. ഒരുദാഹരണം പറയാം “നിങ്ങളുടെ മകള്‍ സ്കൂളില്‍വച്ചു വീണുവെന്നിരിക്കട്ടെ” ഉടനെ നിങ്ങള്‍ പറഞ്ഞേക്കാം “എന്‍റെ കുറ്റം കൊണ്ടാണ് അവള്‍ വീണതെന്ന്”, അവിടെ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്, അതൊഴിവാക്കാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നോ?(കുട്ടിയടെ വീഴ്ച നിങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യമല്ലായിരുന്നു}

 

  • ഇത്തരം വ്യക്തിഗതമാക്കല്‍ അവസാനിപ്പിക്കാന്‍ നിങ്ങള്‍ ശ്രമിക്കേണ്ടതെങ്ങിനെ എന്നല്ലേ? സ്വയം ഏറ്റെടുക്കുന്ന കാര്യത്തെക്കുറിച്ചു വളരെ ശ്രദ്ധാപൂര്‍വവും യുക്തിപൂര്‍വവും ചിന്തിച്ചു നോക്കുക. അത് നിങ്ങളോടുതന്നെ ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ സഹായകമാകും.
  • ഒരുദാഹരണം. നിങ്ങള്‍ നിങ്ങളോടുതന്നെ ചോദിച്ചു നോക്കു” എന്‍റെ മകളെ വീഴ്ച്ചയില്‍ നിന്നും രക്ഷിക്കാന്‍ എനിക്കെന്തു  ചെയ്യാനാകുമായിരുന്നു? ഞാനവളുടെ കൂടെ സ്കൂളില്‍ ഉണ്ടായിരുന്നില്ലല്ലോ?(അതല്ലേ യാഥാര്‍ത്ഥ്യം?)

 

  1. decision-to-take-the-jump-stop
    decision (conclusions)to take the jump stop

    തീരുമാനങ്ങളിലേക്ക് (നിഗമനങ്ങളിലേക്ക്) എടുത്തു ചാടുന്നത് നിര്‍ത്തുക..

ഇതും ഒരുതരം ചിന്തയുടെ കെണിയാണ്‌, അതായത്‌ ചില കാര്യങ്ങള്‍ പ്രത്യേകിച്ചു തെളിവൊന്നുമില്ലെങ്കില്‍ക്കൂടി, സ്വയം ഒരു തീരുമാനത്തിലെത്തി അതിനെ മുറുകെപ്പിടിച്ച് സ്വന്തം മനസ്സ് വിഷമിപ്പിച്ചുകൊണ്ടിരിക്കും. അതിനൊരു ഉദാഹരണം പറയാം, ഒരു വ്യക്തി അപക്വമായ സ്വയം തീരുമാനത്തിലെത്തി അയാളെ മറ്റൊരു വ്യക്തി ഇഷ്ടപ്പെടുന്നില്ലായെന്നു പ്രത്യേകിച്ചു തെളിവൊന്നുമില്ലാതെ മനസ്സിലുറപ്പിക്കും.

 

  • തീരുമാനങ്ങളിലേക്ക് എടുത്തു ചാടാതിരിക്കാന്‍, നിങ്ങള്‍ ഒരു വിധിയിലെത്തും മുന്‍പേ മനസ്സിന് അല്പം സാവകാശം കൊടുത്തു നല്ലത്‌പോലെ ആലോചിക്കേണ്ടതുണ്ട്. അത് നിങ്ങളുടെ ചിന്തയെക്കുറിച്ചു നിങ്ങളോടുതന്നെ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ സഹായകമാകും. ഉദാഹരണത്തിന് നിങ്ങളെ അലട്ടുന്ന ചിന്ത സംബന്ധമായ യാഥാര്‍ത്ഥ്യം എന്താണെന്നു നിങ്ങളോടുതന്നെ ചോദിയ്ക്കാന്‍ പറ്റും.

 

  • ദുരന്തവല്‍ക്കരണം ഒഴിവാക്കുക

    avoid tragedy
    avoid tragedy

ഇതൊരു വിപരീത ചിന്തയുടെ (NEGATIVE TRAP) കെണിയാണ്. ഇവിടെ ഒരു വ്യക്തി സ്വന്തം ചിന്താ ധാരയിലെ വസ്തുതകളെ മനസിന്‍റെ സന്തുലനാവസ്ഥയില്‍ നിന്നും പിന്തള്ളുകയാണ്. ഉദാഹരണം, ഒരു വ്യക്തി ഒരു മല്‍സരത്തില്‍ തോറ്റുപോയാല്‍ അയാള്‍ പറയും “എന്‍റെ ജീവിതം നശിച്ചു, ഇനി ഒരിക്കലും എനിക്ക് ജോലി കിട്ടില്ലായെന്നു “

  • കൂടുതല്‍ രൂക്ഷമായ വിപരീത ഫലം ഉളവാക്കുന്ന ഇത്തരം “ദുരന്തവല്‍ക്കരണം” നടത്താതിരിക്കാന്‍ കൂടുതല്‍ “പോസിറ്റീവ്” (ഗുണപരം) ആയി ചിന്തിക്കണം. നിങ്ങള്ക്ക് യുക്തിസഹവും കാരണവുമുള്ളതായ ചോദ്യങ്ങള്‍ നിങ്ങളോടുതന്നെ ചോദിക്കാം. ഉദാഹരണം: ഒരു ടെസ്റ്റില്‍ തോറ്റ ഒരാള്‍ “എന്റെ ജീവിതം നശിച്ചുവെന്നു പറയാം. എനിക്കിനിയൊരു ജോലി കിട്ടുകയില്ലെന്നും അയാള്‍ വിശ്വസിച്ചാല്‍ പിന്നെ അയാളുടെ ജീവിതം എങ്ങിനെ രക്ഷപ്പെടും?

METHOD .2

നല്ല സ്വഭാവ രൂപികരണം ഉണ്ടാക്കുക…

നിങ്ങളുടെ ജീവിതത്തിനു ഒരു പദ്ധതി (PLAN) തയ്യാറാക്കുക

Create a character formation ...
To create a life of your plan (PLAN)

നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് സാധിച്ചെടുക്കാന്‍ വേണ്ടി നല്ലൊരു വഴി നിങ്ങള്‍ തന്നെ ഒരുക്കിയിട്ടുണ്ടെങ്കില്‍ ജീവിതത്തില്‍ (അവസാനം വരെ) നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെ എളുപ്പത്തില്‍ പരിഹരിക്കാനാകും. നിരവധി പ്രലോഭനങ്ങളെ അതിജീവിക്കാനാകും. നിങ്ങള്ക്ക് ജീവിതത്തില്‍ വേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ച് എഴുതി വയ്ക്കുക. അതൊരു നല്ല ജോലിയാണോ? നല്ലൊരു കുടുംബ ജീവിതമാണോ?പണക്കാരനായിത്തീരണമെന്നാണോ?

  • മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി വളരെ വിശദമായി കിണഞ്ഞു പരിശ്രമിക്കെണ്ടതില്ല. അതിനുപകരം എല്ലാം മനസ്സില്‍ വച്ച്കൊണ്ട് ആദ്യമേ പറഞ്ഞ പദ്ധതിയിലൂടെ ജീവിതം കൊണ്ട് പോയാല്‍ മാത്രം മതി.
  • വ്യക്തിപരമായ നേട്ടങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ട് പ്രവര്‍ത്തിക്കുമ്പോള്‍ മുന്നില്‍ കാണുന്ന ഉദ്ദേശ സാദ്ധ്യത (ലക്‌ഷ്യം) ഒരിക്കലും അത്യാഗ്രഹമായിത്തീരരുത്‌. അതൊരുപാട് ഉയരത്തിലാനെങ്കില്‍ അഥവാ നിങ്ങള്‍ പാളിപ്പോയാല്‍ അത് നിങ്ങളുടെ ഉദ്ദേശ ശുദ്ധിയെ തകര്‍ക്കും.
  • പകരം, ചില വലിയ നേട്ടങ്ങള്‍ക്കായി ലക്ഷ്യമിടുക. (ഉദാഹരണം: സോഫ്ട് വെയര്‍ എങ്ങിനെ കോഡ് ചെയ്യാമെന്ന് പഠിക്കുക.) പക്ഷെ മുന്‍പറഞ്ഞ വലിയ ലക്ഷ്യങ്ങളെ (നേടിയെടുക്കാന്‍ പ്രയാസമുള്ള) ഉപേക്ഷിച്ചുകൊണ്ട്  ചെറിയ നേടിയെടുക്കാന്‍ എളുപ്പമുള്ള ലക്ഷ്യങ്ങളെ പുണരുക.(ഉദാഹരണത്തിന്, ഒരു ചാപ്റ്റര്‍ വീതം എല്ലാ ആഴ്ചയും സോഫ്റ്റ്‌ വെയര്‍ കോഡിംഗ് ബുക്ക്‌ വായിക്കുക)ഇത്തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ വലിയ നേട്ടങ്ങള്‍ കൊയ്യാനുള്ള സാധ്യതയിലേക്കു നയിക്കുന്ന മുന്നേറ്റത്തിന്‍റെ അടയാളങ്ങള്‍ നിങ്ങള്ക്ക് അറിയാനാകും.
  1. ഒരു കാര്യം ഇഷ്ടപ്പെടുന്നില്ലെങ്കില്‍ കൂടി പുഞ്ചിരിക്കുക..

    laugh if we dont like
    laugh if we don like

വിപരീത വികാരങ്ങള്‍ (NEGATIVE FEELINGS) നിങ്ങളുടെ ആത്മ നിയന്ത്രണത്തെ നശിപ്പിക്കും. അത് നിങ്ങളുടെ മനസ്സിനെ നിയന്ത്രിക്കാന്‍ പറ്റാത്ത വിധം നിങ്ങളെ ബുദ്ധിമുട്ടിലാക്കും. അതുകൊണ്ട് വിപരീത വികാരങ്ങളെ നിയന്ത്രിക്കാന്‍ ഒരു മാര്‍ഗമെയുള്ളൂ, ചിരിക്കുക, വെറുതെ ചിരിക്കുക.

  • മനസ്സിനെ സന്തോഷിപ്പിക്കുന്ന ഒരു കാര്യം നമ്മളുടെ മുഖത്ത് പുഞ്ചിരി വരുത്തുന്നത് ഉള്‍പ്രേരണ കൊണ്ടാണ്. മുഖത്തെ ഭാവ പ്രകടനം നിര്‍ദ്ദേശിക്കുന്നത് ചിരിക്കുന്ന മുഖം സന്തോഷത്തിലേക്ക് നയിക്കുമെന്നാണ്.

 

spend time for some on
spend time for some on

3. മറ്റുള്ളവര്‍ക്ക് വേണ്ടി സമയം ചിലവഴിക്കുക (അല്ലെങ്കില്‍ പണം)

ഗവേഷണങ്ങള്‍ തെളിയിക്കുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടി സമയം ചിലവഴിക്കുമ്പോള്‍ (അല്ലെങ്കില്‍  പണം) അത് മനസിന്‌ സന്തോഷം തരുക മാത്രമല്ല, ആരോഗ്യത്തിനും നല്ലതാണെന്നാണ്. സന്തോഷവും ശരീരത്തിന്‍റെ ആരോഗ്യവും നിങ്ങളുടെ സ്വതവേയുള്ള ഇമേജ് (നിങ്ങളെക്കുറിച്ച് മറ്റുള്ളവര്‍ക്കുള്ള) കൂടും, സ്വയം നിയന്ത്രിക്കാനാകാതെ നിങ്ങളെ അലട്ടുന്ന വിപരീത വികാരങ്ങള്‍ കുറയും.

  • നിങ്ങളുടെ സമയവും പണവും മറ്റുള്ളവര്‍ക്ക് വേണ്ടി ചിലവഴിച്ചുവെന്നത് അത്ര വലിയ കാര്യമല്ല, അത്തരം ഇടപഴകലുകളില്‍ ഏതു കാര്യങ്ങളാണ് കൂടുതല്‍ വിലയുള്ളതായി കണ്ടെത്താനായതെന്നതാണ് പ്രാധാന്യം.
  1. നിങ്ങള്ക്ക് വേണ്ടി സ്വയം തടസങ്ങള്‍ സൃഷ്ടിക്കുക..

    you can create diffuclut your self
    you can create diffuclut your self

നിങ്ങളുടെ മനസ്സിനെ നിയന്ത്രിക്കാന്‍ വേണ്ടി നിങ്ങള്ക്ക് ചെയ്യാവുന്ന ഒരു കാര്യം, ആ സന്ദര്‍ഭത്തെ കൂടുതല്‍ പ്രയാസമുള്ളതാക്കിത്തീര്‍ക്കുക എന്നതാണ്. അധികമെടുക്കുന്ന ഓരോ ശ്രമവും  നിങ്ങളുടെ മനസ്സിനെ നിയന്ത്രിക്കുന്ന കാര്യത്തില്‍ നിങളുടെ സ്വഭാവത്തെ ഏറെ സ്വാധീനിക്കും വിധം വിജയകരമായിത്തീരും. ഒരുദാഹരണത്തിനു, TV  കാണാനാഗ്രഹിക്കുന്ന നിങ്ങളുടെ മനസിന്‍റെ ഭാഗത്തെ നിയന്ത്രിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, മറ്റൊരു ഭാഗം നിങ്ങളുടെ TV കാണുന്ന സമയം കുറക്കാനും ആഗ്രഹിച്ചേക്കാം. അപ്പോള്‍ നിങ്ങള്‍ റിമോട്ട് കണ്ട്രോള്‍ ആശയക്കുഴപ്പത്തോടെ എടുക്കേണ്ടിവരും.

  • മറ്റൊരുദാഹരണം ഇതാണ്.നിങ്ങള്‍ രാവിലെ ഉണരുവാന്‍ വച്ച അലാറം നിങ്ങളെ ഒച്ച വച്ചു വിളിക്കുമ്പോള്‍, നിങ്ങള്‍ അത് നിങ്ങളുടെ മെത്തയില്‍ നിന്നും ഒരുപാട് ദൂരേക്ക്‌ മാറ്റിവയ്ക്കും. കാരണം അത് നിങ്ങളെ എഴുന്നേല്‍ക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. (ഓഫ്‌ ചെയ്യും വരെ) ഇവിടെ നിങ്ങളുടെ മനസിന്‍റെ  രണ്ടു ഭാഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. (ഉറക്കമുണര്‍ത്താന്‍ അലാറം വച്ച മനസും അത്‌ പോലെ രാവിലെ വീണ്ടും കിടന്നുറങ്ങാന്‍ പ്രേരിപ്പിക്കുന്ന മനസ്സും.
  • മറ്റൊരുദാഹരണം, നിങ്ങള്ക്ക് ലൈംഗിക അഭിനിവേശത്തില്‍ നിന്നും വിട്ടു നില്‍ക്കുവാനുള്ള കുഴപ്പമുണ്ടെങ്കില്‍, ഈ സ്വഭാവത്തിനു മാറ്റം വരുത്താന്‍ നിങ്ങള്‍ ലൈംഗികാവസരങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കും. ബാറുകളില്‍ നിന്നും നൈറ്റ്‌ ക്ലബുകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കും, നിങ്ങളെ വലവീശുന്ന പെണ്ണുങ്ങളുടെ ഫോണ്‍ നമ്പര്‍ നിങ്ങള്‍ നീക്കം ചെയ്യും

നിങ്ങളുടെ വിജയകരമായ സ്വയം നിയന്ത്രണ ഉദ്യമങ്ങള്‍ക്ക്‌ വിലയിടുക.

your successfully self control
your successfully self control

നിങ്ങള്‍ക്ക് മനസ്സിനെ വിജയകരമായി നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ സ്വയം അംഗീകരിക്കുക. അങ്ങിനെയാണെങ്കില്‍ തുടര്‍ന്നും നിങ്ങള്ക്ക് പ്രശ്നങ്ങളുടെ മേല്‍ വിജയം നേടാനാകും. ഒരുദാഹരണം, എക്സര്‍സൈസ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് നിങ്ങള്‍ പറയാറുണ്ടെങ്കിലും മനസ്സിനെ സ്വയം നിര്‍ബന്ധിച്ചു നിങ്ങള്‍ എക്സര്‍സൈസ് ചെയ്തുവെങ്കില്‍ നിങ്ങള്‍ നിങ്ങള്‍ക്കുതന്നെ പ്രതിഫലം നല്കുക. ( നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു കഷണം ചോക്കൊലേറ്റോ, അല്ലങ്കില്‍ ഇഷ്ടപ്പെട്ട ടിവി സീരിയലിന്‍റെ ഒരു ഭാഗമോ)

  • ഒരു കാര്യം ശ്രദ്ധിക്കണം, നിങ്ങള്‍ക്ക് സ്വയം നല്‍കുന്ന പ്രതിഫലം അധികമായിപ്പോകരുത്. അങ്ങിനെ വന്നാല്‍ ഒരു പക്ഷെ നിങ്ങള്‍ക്ക് നിങ്ങളെത്തന്നെ നിയന്ത്രിക്കാന്‍ പറ്റാതെ വന്നേക്കാം. വീണ്ടും പഴയ സ്ഥിതിയിലേക്ക് വന്നേക്കാം. ഉദാഹരണം, തടി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മനസിനെ നിയന്ത്രിച്ചു തടി കുറഞ്ഞതിനുശേഷം വീണ്ടും സ്വയം അഭിനന്ദിക്കാന്‍ ചോക്ലേറ്റ് തിന്നു തുടങ്ങിയാല്‍ തീര്ച്ച്ചയായും നിങ്ങള്‍ പഴയത് പോലെ തടിച്ച പ്രക്രുതമായിത്തീരും.

6.വിജയിക്കാതെ പോയ സ്വയം നിയന്ത്രണ ശ്രമങ്ങള്‍ക്ക് ശിക്ഷ നല്‍കുക.

Castigate the unsuccessful own constrained endeavors
Castigate the unsuccessful own constrained endeavors

സ്വയം നിയന്ത്രണ ശ്രമങ്ങള്‍ വിജയിക്കുമ്പോള്‍ പ്രതിഫലം നല്‍കുന്ന പോലെ, പരാജയപ്പെട്ടു പോകുന്ന സ്വയം നിയന്ത്രണ ശ്രമങ്ങള്‍ക്ക് ശിക്ഷ നല്‍കുമ്പോള്‍ അത് ഭാവിയില്‍ സ്വയം നിയന്ത്രണത്തിനു ഗുണകരമായിത്തീരും. വാസ്തവത്തില്‍   പഠനങ്ങള്‍ തെളിയിക്കുന്നത് സ്വയമേയുള്ള ശിക്ഷാ ഭീഷണികള്‍ അത്തരക്കാരെ കൂടുതല്‍ സ്വയം നിയന്ത്രണത്തിലേക്ക് നയിക്കുമെന്നാണ്.

  • ശിക്ഷയുടെ ഫലപ്രാപ്തി ഉറപ്പാക്കുന്നതിന്, അത് ഒരു കുടുംബാംഗത്തിനെയോ, സുഹൃത്തിനെയോ, പങ്കാളിയെയോ പറഞ്ഞേല്‍പ്പിച്ചിട്ട്‌ നിങ്ങളുടെ സ്വയം നിയന്ത്രണ ശ്രമം പരാജയപ്പെട്ടാല്‍ അത് പുറത്ത് കൊണ്ടുവരാന്‍ പറയുക. അതിനൊരുദാഹരണം, നിങ്ങള്‍ ആഹാരാവസാനത്ത്തില്‍ കഴിക്കുന്ന ഡിസേര്‍ട്ട് (മധുരം) അവര്‍ നിങ്ങളില്‍ നിന്ന് ഒളിച്ചു വയ്ക്കട്ടെ. ആ ദിവസം തീരുമ്പോള്‍ നിങ്ങള്‍ സ്വയം നിയന്ത്രണ പരീക്ഷയില്‍ പരാജയപ്പെട്ടാല്‍, ഡിസേര്‍ട്ട്   നിങ്ങള്ക്ക് തരാതെ അവര്‍ ഉപയോഗിക്കും.

 

7.

Intentionally breakdown the mental agony
Intentionally breakdown the mental agony

മാനസിക സമ്മര്‍ദം ബോധപൂര്‍വം കുറയ്ക്കുക

മനസ്സും ശരീരവും ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. മനസ്സിന് ശരീരത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ കഴിയും. അതുപോലെ മനസ്സു ശരീരത്തില്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതകളും മാനസിക സമ്മര്‍ദ്ദത്തിനു കാരണമാകും. വ്യക്തികള്‍ മാനസിക സമ്മര്‍ദ്ദത്തിനു വഴിപ്പെടുമ്പോള്‍ അവര്‍ സ്വയം നിയന്ത്രണം എന്ന ഉപാധികൊണ്ട് അതിനെ നേരിടുന്നു.അങ്ങിനെ ചെയ്യുമ്പോള്‍ ചിലപ്പോഴെല്ലാം മാനസിക നിയന്ത്രണം വിട്ടുപോകാറുമുണ്ട്. പിന്നെ, സ്വയം നിയന്ത്രണത്തിനുവേണ്ട  ഊര്‍ജം സംഭരിച്ചുവയ്ക്കുന്നതിനു മാനസിക സമ്മര്‍ദം കുറയ്ക്കേണ്ടത് അത്യാവശ്യമാണ്.മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിന് ധാരാളം മാര്‍ഗങ്ങളുണ്ട്. അവ ഒരു പരിധിവരെ വിജയമായിരുന്നെന്നു കാണിക്കുന്ന തെളിവുകളുമുണ്ട്.

 

  • മനസ് ശാന്തമാക്കുന്നതിനുവേണ്ട ഉപാധി (RELAXATION TECHNIC) ശ്രമിച്ചു നോക്കാവുന്നതാണ്. അത് ആഴത്തിലുള്ള ശ്വസന പ്രക്രിയയാണ്. ശ്വാസം അകത്തേക്ക് സാവധാനത്തില്‍ വലിച്ച് എടുത്തശേഷം ഏതാനും നിമിഷം പിടിച്ചു വച്ചു പതുക്കെ, സാവധാനത്തില്‍ പുറത്തേക്ക് വിടുക. (ഈ പ്രക്രിയ 3 മിനിട്ടോളം തുടരണം) ഈയവസരത്തില്‍ നിങ്ങളുടെ മനസില്‍ നിങ്ങളിഷ്ടപ്പെടുന്ന ഏതെങ്കിലും ചെറിയ വാക്ക് ഉരുവിടുക.(അത് ശാന്തത, സമാധാനം എന്നര്‍ത്ഥം വരുന്ന ഏതെങ്കിലും ആയാല്‍ നന്ന്‍)
  • ഏതെങ്കിലും വ്യായാമം ചെയ്യുക. അത് നിങ്ങളെ ആഴത്തില്‍ ശ്വസന പ്രക്രിയക്ക് സഹായിക്കും. എന്ന് തന്നെയുമല്ല, നിങ്ങളുടെ മസിലുകള്‍ക്ക് അയവുവരുത്താനും സാധിക്കും.

 

  • കൂട്ടുകാരോടും കുടുംബാംഗങ്ങളോടും സംസാരിക്കുക. സാമൂഹ്യമായ ഇടപെടലുകള്‍ മാനസിക സമ്മര്‍ദം കുറക്കാന്‍ സഹായകമാകും.

സ്വന്തം ലേഖകൻ

Paguvakuka

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *