Breaking News

തല ഉയര്‍ത്താനാകാതെ, ബാങ്കുകളുടെ നഷ്ട സൂചിക

Date:
malayalamvaarthakal,Malayalam news,latest malayalam news, malayalam trending today,malayalam E news, latest malayalam, kerala politics, malayalam online news, today malayalam news,malayalamvarthakal, malayalam e books,malayalam cinema news,malayalam entertainments, kerala food,malayalam magazine

രാജ്യത്തിന്‍റെ 50 ഓളം ബാങ്കുകളുടെ ഓഡിറ്റിംഗ് ഈ മാസാവസാനത്തിനു മുന്‍പ് പൂര്ത്തിയാക്കുന്നതിന്‍റെ ഭാഗമായി RBI (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) അവരോടു പുറത്ത് അറിയിക്കാതെ, അനുവദിക്കാതിരുന്ന ലോണുകള്‍ സംബന്ധമായ  വിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ദേശം നല്‍കി.

എണ്ണപ്പെട്ട ദിവസം വന്നു കൊണ്ടിരിക്കുകയാണ്. ബാങ്കുകള്‍ പുതിയ ലോണുകള്‍ അനുവദിക്കുന്നതിനു RBI (ആര്‍.ബി ഐ) പരിധി വച്ചു, കൂടാതെ തിരികെ കിട്ടാതെ മുടങ്ങിക്കിടക്കുന്ന ലോണുകളുടെ പലിശ ഈടാക്കാനും നിര്‍ദേശമുണ്ട്.ഇപ്പോഴത്തെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ (കഴിഞ്ഞതും, നിലവിലുള്ളതും) ലോണ്‌കളെ സംബന്ധിച്ചിടത്തോളം ഏറെ മോശമാനെന്നാണ് റിസര്‍വ് ബാങ്കിന്‍റെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം  ആര്‍. ബി. ഐ ബാങ്കുകളുടെ മേല്‍ കൂടുതല്‍ സമ്മര്‍ദ തന്ത്രം പ്രയോഗിച്ചിരുന്നത് പ്രകാരം ഇന്ത്യന്‍ ബാങ്കുകള്‍ സന്തോഷകരമല്ലാത്ത കാര്യങ്ങളാണ് പുറത്തറിയിച്ചത്‌. ഏകദേശം 131 ബില്ല്യന്‍ യു.എസ് ഡോളരാണ് കിട്ടാക്കടമായിട്ടുള്ളത്. അതായത് ലോണായി അനുവദിച്ചു കൊടുത്തതിന്‍റെ 14% ത്തോളം ഇനിയും തിരിച്ചടവായി കിട്ടാനുണ്ട്. മുന്‍ പറഞ്ഞ 131 ബില്ല്യന്‍ യു.എസ് ഡോളോരോടൊപ്പം 36 ബില്ല്യന്‍ യു .എസ് ഡോളര്‍ കൂടി ചേര്‍ക്കാനുണ്ട്. മാര്‍ച്ച്‌ 31 നു ഓഡിറ്റിംഗ് പൂര്‍ത്തിയാകുമ്പോഴെക്ക് 18 % ത്തോളം വരുന്ന അനുവദിക്കാത്ത ലോണുകളുടെ വിവരവും അറിയാന്‍ പറ്റും.

ഏഷ്യയില്‍ ജപ്പാന് പുറത്ത് ഇന്ത്യന്‍ ബാങ്കുകളുടെ ഓഹരികളാണ് ഏറ്റവും മോശമായ പ്രകടനം കാഴ്ച വച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) മുപ്പത്തഞ്ചു (35%) ശതമാനം അധോഗതി (വീഴ്ച) യാണ് കാണിച്ചത്. അത് പോലെ ICICI  ഐ സി ഐ സി ഐ  ബാന്കാനെങ്കില്‍ 33% വും വീഴ്ച കാണിച്ചു. കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ച  ക്വാര്‍ട്ടര്‍ സാമ്പത്തിക വര്‍ഷത്ത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഡിട്ടിങ്ങ് തുടങ്ങിയതിനുശേഷം പതിനൊന്നു (11) ഇന്ത്യന്‍ ബാങ്കുകളാണ് നഷ്ട സൂചിക നിരത്തിയത്. അതിനു കാരണം ലോണ്‍ അനുവദിച്ചതില്‍ പറ്റിയ പിശകാണത്രെ. കോടികളുടെ തിരിച്ചടവ് മുടങ്ങിയെന്നാണ് പറയുന്നത്.

സ്വന്തം ലേഖകൻ

Paguvakuka

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort