Breaking News

വിദേശ നിക്ഷേപ വികസന സമിതി (FIPB) ഗൗരവ വസ്തുതകളുടെ വെളിച്ചത്തിലേക്ക് വിരല്‍ ചൂണ്ടുന്നു ..

Date:
Foreign investment Promotion Board has pointing towards some serious facts

ഏകദേശം 14,000 കോടിയോളം വരുന്ന ഓഹരി നിക്ഷേപ വിവരങ്ങളാണ് വിദേശ നിക്ഷേപ വികസന സമിതി (FIPB) കണ്ടെത്തിയത്. ഇതില്‍ വിദേശ കമ്പനിയായ നിപ്പോണ്‍ ടോയോറ്റയുടെ വമ്പന്‍ ഓഹരികളും വരും. അത് 49 %  ആണ്. റിലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സില്‍ ഇത്തരത്തില്‍ പെട്ട മറ്റനേകം വിദേശ കമ്പനികളുടെ ഓഹരികളും കണ്ടേക്കാം. ഹിമാലയത്തോളം വളര്‍ന്ന ഇന്ത്യന്‍ വ്യവസായ ഭീമനെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിനുള്ള താല്പര്യം പ്രബുദ്ധമായ രാഷ്ട്രീയ നിരീക്ഷനമുള്ള ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാനാകും. മറ്റു നാല് വിദേശ കമ്പനികളുടെ കാര്യം നേരത്തെ കണ്ടെത്തിയിരുന്നു. വിദേശ നിക്ഷേപത്തിന്‍റെ പരിധി 74 % മായി ഉയര്‍ത്താനുള്ള യെസ് (YES) ബാങ്കിന്‍റെ പ്രപ്പോസല്‍ വിദേശ നിക്ഷേപ വികസന സമിതി അംഗീകരിച്ചു. 2015 നവമ്പറില്‍ വിദേശ നിക്ഷേപകര്‍ക്കുള്ള പരിധിയുടെ കര്‍ശന സ്വഭാവം എടുത്തു കളഞ്ഞതുകൊണ്ട്, ഈ അവസരം മുതലാക്കി നിരവധി വിദേശ കമ്പനികളാണ് FIPB  യേ നിരന്തരം സമീപിച്ചു കൊണ്ടിരിക്കുന്നത്. അവൈവ ലൈഫ് ഇന്‍ഷുറനസ്, രഹേജ QBE  ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി എന്നിവയുടെ വിദേശ നിക്ഷേപ കാര്യങ്ങളില്‍ FIPB പരിധി അയവുവരുത്തി. അനുഭാവ പൂര്‍വമായ പരിഗണന നല്‍കിയ കമ്പനികളുടെ കൂട്ടത്തില്‍  ടാറ്റ എ.ഐ.എ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി (TATA AIA LIFE INSURANCE COMPANY) ടാറ്റ സിക്കൊര്‍ സ്കൈ ഏറോ സ്പേസ് ലിമിററ്ട് (TATA SIKKOR SKI AERO SPACE COMAPANY) എന്നിവയുമുണ്ട്.

സ്വന്തം ലേഖകൻ

Paguvakuka

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort