Breaking News

മലയാളത്തിന്‍റെ മഹാ നടന്‍ മോഹന്‍ലാല്‍ മാൽദീപ്‌സിൽ ഒരു ചെറിയ ഉല്ലാസ യാത്രയില്‍.

Date:
malayalamvaarthakal-cinema-news-mohanlal-at-maldives

മലയാളത്തിന്‍റെ മഹാ നടന്‍ മോഹന്‍ലാല്‍ മാൽദീപ്‌സിൽ ഒരു ചെറിയ ഉല്ലാസ യാത്രയില്‍.

ണ്ടു ദിവസം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചു അമ്പാടിക്കണ്ണനെ ദര്‍ശിച്ചു സായൂജ്യമടഞ്ഞു മടങ്ങി.അടുത്ത ദിവസം തൊട്ടുപിന്നാലെ മോഹന്‍ലാല്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി,മടങ്ങുകയും ചെയ്തു.മോഡിയുടെ പ്രധാന മന്ത്രിയായ ശേഷമുള്ള പിന്നീടുള്ള വിദേശ യാത്ര മാൽദീപ്‌സിലേക്കായിരുന്നു.അതിനുശേഷം അദ്ദേഹം ഇന്ത്യയിലേക്ക്‌ മടങ്ങുകയും ചെയ്തു. ഇപ്പോള്‍ ഇതാ മോഹന്‍ലാല്‍ മാൽദീപ്‌സിലാണ്.എന്തുകൊണ്ടാണ് മോഹന്‍ലാല്‍ നരേന്ദ്രമോഡിയുടെ വാലുപോലെ അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിനു പിറകെ പോകുന്നത്? മോഹന്‍ലാല്‍ പണ്ടേ സഞ്ചാര പ്രിയനാണ്,ലോകത്ത് ഒട്ടു മിക്ക സ്ഥലങ്ങളും മോഹന്‍ലാല്‍ സന്ദര്‍ശിച്ചിട്ടുണ്ട്.ഇപ്പോള്‍ മാൽദീപ്‌സിൽ ഒരു ഉല്ലാസ യാത്രയുടെ ത്രില്‍ ആസ്വദിച്ചു കൊണ്ടിരിക്കുന്നു. മോഹന്‍ലാല്‍ ഇന്സ്റ്റാഗ്രാമിലൂടെ തന്‍റെ മാല്‍ദീപ്സ്‌ സന്ദര്‍ശനത്തിന്റെ ഫോട്ടോഗ്രാഫുകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. അദ്ദേഹം ഇന്സ്റ്റാഗ്രാമില്‍ ഇങ്ങിനെ എഴുതി “ ഞാന്‍ ഇപ്പോള്‍ ഒരു ചെറിയ ഉല്ലാസ യാത്ര ആസ്വദിക്കുകയാണ് . മോഹന്‍ലാല്‍ തന്‍റെ മാല്ദീപ്സ് സന്ദര്‍ശത്തിന്‍റെ ഫോട്ടോഗ്രാഫുകള്‍ക്ക് മുകളില്‍ ഇങ്ങിനെ ഒരു കാപ്ഷന്‍ കൊടുത്തു “ മാല്‍ദീപ്സ്‌ ട്രാവല്‍ഗ്രാം”. തുടര്‍ന്നങ്ങോട്ട് മാലപ്പടക്കം പോലെയാണ് ലൈക്കുകള്‍ കുന്നുകൂടിയത്, ലോകമെമ്പാടുമുള്ള മോഹന്‍ലാല്‍ ഫാന്‍സ്‌ ആയിരക്കണക്കിന് ലൈക്കുകലാണ് തുടരെ അടിച്ചു വിട്ടത്. മോഹന്‍ലാലിന്‍റെ അവസാനം റിലീസായ ചിത്രം ലൂസിഫറാണ്. അത് ഗംഭീരന്‍ ഹിറ്റായിരുന്നു. നടന്‍ പ്രിത്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം 200 കോടി ക്ലബില്‍ കയറി. അടുത്തപടം ഇട്ടിമാണി മെയിഡ് ഇന്‍ ചൈനയാണ്. ജിബി, ജോബു എന്നു പേരായ രണ്ടുപേര്‍ ചേര്‍ന്നാണ് ഈ ചിത്രം സംവിധാനം ചെയ്തത്.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *