Breaking News

മലയാള സിനിമയുടെ തമ്പുരാന്‍ അനുഗ്രഹം തേടി ഗുരുവായൂരില്‍

Date:
malayalamvaarthakal-cinema-news-mohanlal-at-guruvayur-temple

മലയാള സിനിമയുടെ തമ്പുരാന്‍ അനുഗ്രഹം തേടി ഗുരുവായൂരില്‍

ന്ത്യയുടെ വി.ഐ.പി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനത്തിനു തൊട്ടു പിന്നാലെ മലയാള സിനിമയുടെ മഹാ നടനും സൂപ്പര്‍ താരവുമായ മോഹന്‍ ലാലും ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. രണ്ടു വി.ഐ.പി കളുടെ അടുത്തടുത്തുള്ള സന്ദര്‍ശനം കൊണ്ട് ഗുരുവായൂര്‍ ക്ഷേത്രം കേരള ജനതയുടെ ശ്രദ്ധയെ ഒന്നടങ്കം കണ്ണന്‍റെ സവിധത്തിലേക്ക് ക്ഷണിക്കുകയാണ്. ഇന്നലെ ശനിയാഴ്ചയായിരുന്നു പ്രധാനമന്ത്രി മോഡിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം. അടുത്ത വി.ഐ.പി മോഹന്‍ ലാല്‍ ആകട്ടെ ഇന്ന് ഞായര്‍ രാവിലെയാണ് ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയത്.

മോഹന്‍ലാല്‍ തന്‍റെ ആരാധകരുമായി ഗുരുവായൂര്‍ വിശേഷം പങ്കു വച്ചു. സോഷ്യല്‍ മീഡിയ പേജ് ആയ ഫേസ് ബുക്കില്‍ മോഹന്‍ ലാല്‍ ഗുരുവായൂര്‍ നിന്നുള്ള ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്. തനി പരമ്പരാഗത രീതിയില്‍ വേഷ്ടി ധരിച്ചു, ഒരു സില്‍ക്ക് ഷാള്‍ കൊണ്ട് ശരീരം പുതച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ഗുരുവായൂര്‍ കണ്ണനെ വണങ്ങാനും അനുഗ്രഹം തേടാനും എത്തിയത്. മോഹന്‍ലാല്‍ ഫാന്‍ ക്ലബിനും അക്ഷരാര്‍ത്ഥത്തില്‍ ഈ സുദിനം ആഘോഷമായിരുന്നു. അവര്‍ മോഹന്‍ലാലിന്‍റെ നിരവധി ഫോട്ടോകളെടുത്തു സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യുകയുണ്ടായി.

മോഹന്‍ ലാല്‍ ഇപ്പോള്‍ തന്‍റെ ഏറ്റവും പുതിയ ച്ത്രമായ “ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന” യുടെ ഷൂട്ടിംഗ് തിരക്കിലാണ്. ജിബി ജോബുവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രം തൃശൂര്‍ സ്ലാങ്ങിലാണു സംസാരിക്കുന്നത്. ഹണി റോസാണ് മോഹന്‍ലാലിന്റെ നായികയായി വരുന്നത്. തമിഴ് നടി രാധികാ ശരത് കുമാറും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിക്ക്, ധര്‍മജന്‍, ഹരീഷ് കണാരന്‍ എന്നിവരും ഈ ചിതത്തിലുണ്ട്.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort