Breaking News

ജയരാജ് സംവിധാനം ചെയ്യുന്ന “രൗദ്രം” അനൗൺസ് ചെയ്തു: നവരസങ്ങളില്‍ ഏഴാമത്തെ തീവ്ര വികാര ഭാവം

Date:
malayalamvaarthakal-cinema-news-jayaraj-movie-raudram

ജയരാജ് സംവിധാനം ചെയ്യുന്ന “രൗദ്രം” അനൗൺസ് ചെയ്തു: നവരസങ്ങളില്‍ ഏഴാമത്തെ തീവ്ര വികാര ഭാവം

ലയാള സിനിമയിലെ ശ്രദ്ധേയനായ സംവിധായകനും മുഖ്യ ധാരാ സിനിമകളില്‍നിന്നും വേറിട്ട്‌ സഞ്ചരിക്കുന്നയാളുമായ ജയരാജ് തന്‍റെ നവരസ സീരീസില്‍ ഏഴാമത്തെ ചിത്രമായ രൗദ്രം അനൌണ്സ് ചെയ്തു. വെള്ളപ്പൊക്കം എന്ന പ്രകൃതി ദുരന്തത്തെ അടിസ്ഥാനമാക്കിയാണ് രൌദ്രം സിനിമ ഒരുക്കുന്നത്. പ്രകൃതിയുടെ ഏറ്റവും രൗദ്ര ഭാവമായ പേമാരിയും വെള്ളപ്പൊക്കവും വാസ്തവത്തില്‍ രൗദ്രത്തിന്‍റെ തീവ്രമായ ബഹിര്‍സ്ഫുരണം തന്നെയാണ്. ഈ ചിത്രം ജയരാജിന്‍റെ കൃത ഹസ്തമായ സംവിധാന ശൈലിയില്‍ ഗംഭീരമായിരിക്കും എന്നുതന്നെ വേണം കരുതാന്‍. കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമായിരുന്നു 2018 ല്‍ സംഭവിച്ച മഹാ പ്രളയം. ഇപ്പോള്‍ ജയരാജിന്‍റെ മനസിനെ മഥിച്ചു കൊണ്ടിരിക്കുന്ന ആശയം വെള്ളപ്പോക്കവുമായി സമരസപ്പെടുന്ന രൌദ്രത്തിന്‍റെ സിനിമാറ്റിക് ഭാവങ്ങളാണ്. ഏതായാലും ജയരാജ് തന്‍റെ തനതു ശൈലിയിലൂടെ രൗദ്രത്തെ ശരാശരി പ്രേക്ഷകന്‍റെ പ്രതീക്ഷകള്‍ക്കും അപ്പുറം കൊണ്ടെത്തിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ടോവിനോ തോമസാണ് ഈ ചിത്രത്തിലെ നായകന്‍. സംവിധായകന്‍ ജയരാജ്‌ തന്റെ ഫേസ്ബുക്ക്‌ പേജിലൂടെ, വരുന്ന തിങ്കളാഴ്ച നടക്കാനിരിക്കുന്ന “രൗദ്രം” ഫസ്റ്റ്ലുക്ക്‌ പോസ്റ്ററിന്‍റെ റിലീസിംഗ് എടുത്തു പറയുന്നുണ്ട്. തിങ്കളാഴ്ച വൈകീട്ട് 6 മണിക്കു ചിത്രത്തിലെ നായകനായ ടോവിനോ തോമസ്‌ തന്നെ രൌദ്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ റിലീസ് ചെയ്യും. രൗദ്രം കഥ, തിരക്കഥ എഴുത്തുന്നതും സംവിധാനം ചെയ്യുന്നതും ജയരാജ് ആണ്. പ്രകൃതി പിക്‌ചേഴ്‌സിന്റെ ബാനറില്‍ സുരേഷ് കുമാര്‍ മുട്ടത്തു ആണ് രൗദ്രം നിര്‍മ്മിക്കുന്നത്. ഈ സിനിമയില്‍ പ്രേക്ഷകര്‍ വളരെ ഇഷ്ടപ്പെടുന്നവരായ രണ്‍ജി പണിക്കര്‍, കെ.പി.എ.സി ലീല, സബിത ജയരാജ്, സരയു, ബിന്നു പാപ്പന്‍ എന്നിവരുല്പ്പെടുന്ന ഒരു നീണ്ട നിരതന്നെയുണ്ട്.

രണ്‍ജി പണിക്കര്‍ നായകനാകുന്ന ഭയാനകം ആയിരുന്നു നവരസ സീരീസില്‍ ജയരാജ്‌ സംവിധാനം ചെയ്തു അവസാനം റിലീസ് ചെയ്ത ചിത്രം. ഭയാനകം 2017 ല്‍ നിരവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടി. നല്ല സംവിധായകനും നല്ല സിനിമാട്ടോഗ്രാഫര്‍ക്കുമുള്ള അവാര്‍ഡുകള്‍, രണ്ട് സ്റ്റേറ്റ് ഫിലിം അവാര്‍ഡുകള്‍ എന്നിങ്ങനെ അംഗീകാരങ്ങള്‍ കിട്ടിയ ജയരാജ് സിനിമയായിരുന്നു ഭയാനകം.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *