Breaking News

സരിത എസ്. നായര്‍ ആടിത്തിമിര്‍ത്തപ്പോള്‍

Date:

‘പല്ലൊട്ടി മിട്ടായി
കടിക്കണം കഷ്ടായി
കിടിലന്‍ മിട്ടായി
കടലമിട്ടായി’
തൃശൂര്‍ ചേതന ഫ്‌ളോറില്‍ സരിത എസ്. നായര്‍ ഒരു നൃത്ത സംഘത്തിനൊപ്പം ആടിത്തിമിര്‍ക്കുന്നു. ആദ്യം സാരി ഉടുത്ത് പാടിനൃത്തം ചവുട്ടിയ സരിത, പിന്നീട്, ജീന്‍സും, ടോപ്പും, കൗ ബോയ് തൊപ്പിയും, റെയ്ബാന്‍ ഗ്ലാസ്സും ധരിച്ച് ഗാനത്തിന് അനുസരിച്ച് നൃത്തച്ചുവടുകള്‍ വെച്ചപ്പോള്‍ കണ്ടുനിന്നവര്‍ കോരിത്തരിച്ചു. അറിയാതെ അവര്‍ കൈയ്യടിച്ചു. ‘പുലിവാല്‍ പട്ടണം’, ‘സിനിമ @ പി. ഡബ്ല്യു. ഡി. ഗസ്റ്റ് ഹൗസ്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വി. വി. സന്തോഷ് സംവിധാനം ചെയ്യുന്ന ‘വയ്യാവേലി’ എന്ന ചിത്രത്തിനുവേണ്ടിയാണ് സരിത, മേക്കപ്പണിഞ്ഞ് ആടിത്തിമിര്‍ത്തത്.
അത്യാധുനിക വെളിച്ച സംവിധാനത്തില്‍, പേര് കേട്ട നടികളെപ്പോലും വെല്ലുന്ന മെയ് വഴക്കത്തോടെയാണ് സരിത നൃത്തം വെച്ചത്. ആദ്യമായാണ് സരിത ഒരു ചിത്രത്തിനുവേണ്ടി നൃത്തം ചവിട്ടുന്നത്.
ഒരു ഡി. ജെ. പാര്‍ട്ടിയില്‍, ഒരു പ്രത്യേക ലക്ഷ്യത്തോടെ എത്തിയതായിരുന്നു നിശാഗന്ധി (സരിത എസ്. നായര്‍) ലക്ഷ്യം സാധിക്കുന്നതിനായി അവര്‍ ഒരു നര്‍ത്തകിയായി നൃത്ത സംഘത്തിനൊപ്പം ആടിപ്പാടി. ഒരു സുന്ദരി ആടിപ്പാടി നൃത്തം ചാവുട്ടിയാല്‍ പലതും സംഭവിക്കും. അത് തന്നെ ഇവിടെയും സംഭവിച്ചു.


‘സമൂഹത്തോട് തനിക്ക് പറയാനുള്ള കാര്യങ്ങള്‍, നിശാഗന്ധി എന്ന കഥാപാത്രത്തിലൂടെ പറയുന്നു’ സരിത തന്റെ അഭിനയത്തെക്കുറിച്ച് പറഞ്ഞു. ജീവിതത്തില്‍ വയ്യാവേലി സംഭവിക്കാത്തവര്‍ ആരുമില്ല. അറിഞ്ഞുകൊണ്ട് ആരും വയ്യാവേലി എടുത്ത് തലയില്‍ വെക്കാറില്ല. വയ്യാവേലിയില്‍ കുടുങ്ങിയാല്‍ ജീവിതം കോഞ്ഞാട്ടയായത് തന്നെ. വയ്യാവേലിയില്‍ കുടുങ്ങിയ മൂന്ന് ചെറുപ്പക്കാര്‍, ഇവരുടെ ജീവിതത്തിലേക്ക് നിശാഗന്ധി എന്ന ചുറുചുറുക്കുള്ള ഒരു സ്ത്രീ കടന്നുവരുന്നു. ചെറുപ്പക്കാരെ രക്ഷിക്കാനാണോ, അതോ, പുതിയ വയ്യാവേലികളില്‍ പെടുത്താനാണോ അവര്‍ എത്തിയത്? നിശാഗന്ധി, എല്ലാവരിലും ഞെട്ടലും, സംശയവും ജനിപ്പിച്ചുകൊണ്ട് കടന്നുപോകുന്നു!
മാസ്റ്റര്‍ ബ്ലാസ്റ്റര്‍ മൂവീസിനുവേണ്ടി അശോക് നായര്‍ കഥ, തിരക്കഥ, നിര്‍മ്മാണം നിര്‍വ്വഹിക്കുന്നു. സംവിധാനം – വി.വി. സന്തോഷ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ – എ. വി. എം., ഛായാഗ്രഹണം – ജയപ്രകാശ്, എഡിറ്റര്‍ – സണ്ണി ജേക്കബ്, ഗാനങ്ങള്‍ – സുധാശു, ജസ്റ്റീന്‍ കാളിദാസ, സംഗീതം – രവി മേനോന്‍, ജസ്റ്റീന്‍ കാളിദാസ, കല- മനു, മേക്കപ്പ് – രാജേഷ് നെന്മാറ, പ്രൊഡക്ഷന്‍ കണ്‍ ട്രോളര്‍ – ചെന്താമരാക്ഷന്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് – ശശി മായന്നൂര്‍, മാനേജര്‍ – ജസ്റ്റീന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – പ്രശാന്ത് കണ്ണൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ – വിജിത്ത് പ്രഭാകര്‍, ജിബിന്‍ ജോയ്. സ്റ്റില്‍ – ഷാലു പേയാട്, പി. ആര്‍. ഒ. – അയ്മനം സാജന്‍, സ്റ്റുഡിയോ – ചിത്രാഞ്ജലി,
സരിത എസ്. നായര്‍, ശിവജി ഗുരുവായൂര്‍, കിരണ്‍ രാജ്, കൊച്ചു പ്രേമന്‍, ഫൈസി, വിനോദ് കോവൂര്‍, ശ്രീലാല്‍, വേണു മച്ചാട്, കാര്‍ത്തിക്, അമീര്‍, വര്‍ഗ്ഗീസ് ചെങ്ങാലൂര്‍, നിഷാ സാരംഗ്, കല്പ്പന, സുമംഗള, അഞ്ജന എന്നിവര്‍ അഭിനയിക്കുന്നു.

Aymanam Sajan

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort