Breaking News

‘പുതിയ നിയമം’ മമ്മൂട്ടി, എ. കെ. സാജന്‍ ചിത്രം പ്രതീക്ഷകളോടെ

Date:

എ.കെ. സാജന്‍, മമ്മൂട്ടി ചിത്രമായ പുതിയ നിയമം വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. എ.കെ. സാജന്‍ എന്ന ശക്തനായ തിരക്കഥാകൃത്ത് ആദ്യമായി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം. കൂടാതെ, സാജന്‍ വര്‍ഷങ്ങളെടുത്ത് തയ്യാറാക്കിയ ചിത്രത്തിന്റെ തിരക്കഥ. പിന്നെ, മമ്മൂട്ടി- നയന്‍ താര ജോഡികളുടെ പുതിയ ചിത്രം. അങ്ങനെ പല കാര്യങ്ങളുണ്ട് ജനങ്ങള്‍ക്ക് പ്രതീക്ഷിക്കാന്‍.


തിരക്കഥ നന്നാകുമ്പോഴാണ് സിനിമ നന്നാകുന്നത്. ‘പുതിയ നിയമ’ത്തിന്റെ തിരക്കഥ മമ്മൂട്ടിക്ക് വളരെ ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് മറ്റു ചിത്രങ്ങള്‍ മാറ്റിവെച്ച് മമ്മൂട്ടി ഈ ചിത്രം പെട്ടെന്ന് ചെയ്തത്.
‘മമ്മൂട്ടി ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഈ ചിത്രത്തിലെ കഥാപാത്രം. ജനങ്ങള്‍ക്ക് ഈ കഥാപാത്രത്തെ നന്നായി ബോധിക്കുമെന്നാണ് തോന്നുന്നത്.’ എ.കെ. സാജന്‍ പറയുന്നു.
അഡ്വ: ലൂയിസ് പോത്തന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത് ഭാര്യ വാസുകി അയ്യര്‍ എന്ന കഥാപാത്രത്തെ നയന്‍താരയും അവതരിപ്പിക്കുന്നു. വാസുകി അയ്യര്‍ നല്ലൊരു നര്‍ത്തകിയാണ്. പോത്തനെ വിവാഹം കഴിച്ചതോടെ തികഞ്ഞ കുടുംബിനിയായി നൃത്തമെല്ലാം മാറ്റിവെച്ചു. ശാന്തമായൊരു ജീവിതമായിരുന്നു ഇവരുടേത്. ഒരു ഘട്ടത്തില്‍ അത് സംഘര്‍ഷഭരിതമാകുന്നു. പ്രശസ്ത നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകള്‍ അനന്യയാണ് മമ്മൂട്ടിയുടെ മകളായി അഭിനയിക്കുന്നത്. തിരക്കഥാകൃത്ത് എസ്. എന്‍. സ്വാമിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ക്യാമറ: റോബിരാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്‌സണ്‍ പെടുത്താസ്, വി.ജി. ഫിലിംസ് ഇന്റര്‍നാഷണലിനു വേണ്ടി പി. വേണു ഗോപാലന്‍, ജിയോ ഏബ്രഹാം എന്നിവരാണ് നിര്‍മ്മാണം. ഫ്രെബ്രുവരി ആദ്യം ആന്റോ ജോസഫ് ഫിലിം കമ്പനി ചിത്രം തിയേറ്ററിലെത്തിക്കും.

Aymanam Sajan

Paguvakuka

Related posts

Comments

Powered by Facebook Comments

alanya escort isparta escort samsun escort mugla escort