Breaking News

പ്രിഥ്വിരാജ് വീണ്ടും അങ്കം കുറിക്കുന്നു, “ബ്രദേഴ്സ് ഡേയ്” വരവായ്

Date:
malayalam-vaarthakal-kalabhavan-shajohns-prithviraj-movie

പ്രിഥ്വിരാജ് വീണ്ടും അങ്കം കുറിക്കുന്നു, “ബ്രദേഴ്സ് ഡേയ്” വരവായ്

ലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധായകന്‍റെ മേലങ്കിയണിയുന്ന പടം ഉടന്‍ റിലീസാകും. ചിത്രത്തിനു “ബ്രദേഴ്സ് ഡേ” എന്ന പേരും നല്‍കി. പലതുകൊണ്ടും പ്രിത്വിരാജിന് ഈ ചിത്രം ഒരുപാട് ഗുണം ചെയ്യും. കുറച്ചു നാളായി മങ്ങി നില്‍ക്കുന്ന പ്രിത്വിരാജ് തിളക്കത്തിലേക്ക് ചുവടു വയ്ക്കനോരുങ്ങുകയാണ്. ലിസ്ടിന്‍ സ്ടീഫനാണ് ഈ ചിത്രം നിര്‍മിക്കുന്നത്. നടനും ഇപ്പോള്‍ സൂപ്പര്‍ഹിറ്റ് സംവിധായകനുമായിത്തീര്‍ന്ന പ്രിത്വിരാജ് ചെറിയ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും വരികയാണ്. പടം ഗംഭീരമാകാനാണ് സാധ്യത. തിരക്കഥയും സംവിധാനവും ന്ര്‍വഹിക്കുന്ന കലാഭവന്‍ ഷാജോണിനു ചിത്രത്തെക്കുറിച്ചു വലിയ പ്രതീക്ഷയാണ്.

‘ബ്രോദേഴ്സ് ഡേ” യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി. പൌരുഷം പ്രതീകമായ പ്രിത്വിരാജിന്റെ സുന്ദരമായ ഫോട്ടൊഗ്രാഫ് തന്നെയാണ് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിന്റെ ഹൈ ലൈറ്റ്. ഈ ചിത്രം മാജിക് ഫ്രെയിംസിന്‍റെ ബാനറിലാണ് നിര്‍മ്മിക്കുന്നത്. ചെറിയൊരു ഇടവേളയ്ക്കു ശേഷം പ്രിത്വിരാജു നര്‍മം വിതറുന്ന ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്‌. ഗൌരവതരമായ ത്രില്ലെര്‍ ആക്ഷന്‍ സിനിമകളോട് പ്രിത്വിരാജ് തല്ക്കാലം സന്ധി ചെയ്യുന്നില്ല.

ഈ സിനിമയില്‍ നായികാ ബാഹുല്യമുണ്ട്. ഐശ്വര്യലക്ഷിയെക്കൂടാതെ പ്രയാഗ റോസ്മാര്‍ട്ടിന്‍, ഐമ റോമി സെബസ്ടിന്‍, മിയാ ജോര്‍ജ് എന്നിവരാണ് പ്രിത്വി രാജിന്‍റെ നായികമാര്‍. ഏതായാലും സര്‍ഗ്ധനനായ പ്രിത്വി രാജില്‍നിന്നും ഒരു വ്യത്യസ്തത ആഗ്രഹിച്ചവര്‍ക്ക് ഈ ചിത്രം ഒരു അനുഭവമായിരിക്കും. കുറച്ചുകാലമായി പ്രിത്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ച്ത്രത്തിന്റെ തിരക്കിലായിരുന്നു. ലൂസിഫര്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി, ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്നത് ലൂസിഫര്‍ 200 കോടി ക്ലബില്‍ കയറിഎന്നാണ്. ഈ ചിത്രം തെലുങ്കിലേക്കും റീമേയ്ക്ക് ചെയ്യുന്നുണ്ടത്രേ. നമുക്ക് കാത്തിരിക്കാം, ബ്രദേര്‍ ഒന്നിങ്ങു വന്നെങ്കില്‍, ആ ദിവസത്തിന്‍റെ “ബ്രദേഴ്സു ഡേ”യുടെ വരവ് ഒരൊന്നൊന്നര വരവായിരിക്കും.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *