Breaking News

‘പ്ലാസ്റ്റിക് ഭൂമിയുടെ രക്ഷകന്‍’ നല്ല പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തെപ്പറ്റി ഒരു ഹൃസ്വ ചിത്രം

Date:
malayalamvaarthakal-cinema-news-mamukoya-hanan

‘പ്ലാസ്റ്റിക് ഭൂമിയുടെ രക്ഷകന്‍’ നല്ല പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തെപ്പറ്റി ഒരു ഹൃസ്വ ചിത്രം

പുനരുപയോഗത്തിന് സാധ്യമാകുന്ന നല്ല പ്ലാസ്റ്റിക്കിനെ ഉപയോഗപ്പെടുത്തി
പരിസ്ഥിതി മലീനീകരണത്തില്‍ നിന്ന് നാടിനെ രക്ഷിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന’പ്ലാസ്റ്റിക് ഭൂമിയുടെ രക്ഷകന്‍’ എന്ന ഹൃസ്വ ചിത്രം പുറത്തിറങ്ങി. ശ്രീശ്യാം ക്രീയേഷന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം സച്ചിദാനന്ദന്‍ പെരുന്തന്‍മണ്ണ സംവിധാനം ചെയ്യുന്നു.നടന്‍ മാമുക്കോയ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ഈ ഹൃസ്വ ചിത്രം ഉടന്‍ യൂറ്റിയൂബിലും, പ്രമുഖ ചാനലുകളിലും റിലീസ് ചെയ്യും.നല്ല സന്ദേശമുള്ള ചിത്രമായതുകൊണ്ടാണ് മാമുക്കോയ തിരക്കുകള്‍ മാറ്റി വെച്ച് അഭിനയിക്കാനായി എത്തിയത്.ചീത്ത പ്ലാസ്റ്റിക്ക് മൂലം ഉണ്ടാകുന്ന മലീനീകരണത്തെക്കുറിച്ച് അറിവില്ലാത്ത ആളായിരുന്നു ഗ്രാമത്തിലെ എല്ലാവരുടേയും പ്രിയപ്പെട്ട മാഷ്. ( മാമുക്കോയ)മാഷിന്റെ പ്രവര്‍ത്തനം വീക്ഷിച്ച ഗ്രാമത്തിലെ മിടുക്കിയായ പെണ്‍കുട്ടി മാഷിന്, നല്ല
പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തെക്കുറിച്ച് പറഞ്ഞുകൊടുത്തു. മാഷ് പിന്നീട് നല്ല പ്ലാസ്റ്റിക്കിന്റെ നന്മകളെക്കുറിച്ച് ലോകത്തോട് പറയുന്നു.

പ്ലാസ്റ്റിക് കവറുകളില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ പുനരുപയോഗത്തിന് സാധ്യമാകുന്ന എല്‍ഡി പ്ലാസ്റ്റിക് കവറുകള്‍ ( ലോ സെന്‍സിറ്റി പോളി എഥിലിന്‍) വാങ്ങണമെന്ന സന്ദേശമാണ് ചിത്രം നല്‍കുന്നത്. പാല്‍ കവറുകള്‍ ഇത്തരത്തില്‍ ഉള്ളതാണ് . ഇത്തരം കവറുകള്‍ക്ക് കിലോ ഗ്രാമിന് 30 രൂപ ലഭിക്കുകയും. കൂടാതെ, സംസ്‌കരിക്കാനും,വീണ്ടും ഉപയോഗിക്കാനും കഴിയുകയും ചെയ്യും. എല്‍ഡി പ്ലാസ്റ്റിക് കവറുകളെ
പ്രോല്‍സാഹിപ്പിച്ചാല്‍ പണം സമ്പാദിക്കാനും, പരിസ്ഥിതി മലീനീകരണം തടയാനും കഴിയും.
ശ്രീശ്യാം ക്രിയേഷന്‍സിനുവേണ്ടി സച്ചിദാനന്ദന്‍ പെരുന്തന്‍മണ്ണ രചന- സംവിധാനം നിര്‍വ്വഹിക്കുന്ന ‘പ്ലാസ്റ്റിക് ഭൂമിയുടെ രക്ഷകന്‍’ ക്യാമറ- ഗുരുപ്രസാദ്, കല- ധനരാജ്, പ്രൊഡഷന്‍ കണ്‍ട്രോളര്‍- ബിനു വണ്ടൂര്‍, അസോസിയേറ്റ് ഡയറക്ടര്‍- സുരേഷ് സി.കുട്ടന്‍, പി.ആര്‍. ഒ- അയ്മനം സാജന്‍,മാമുക്കോയ, ഡോ. വേണുഗോപാല്‍, ഹനാന്‍, ജയന്‍, ധര്‍മേഷ് എന്നിവര്‍ അഭിനയിക്കുന്നു.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort