‘ഞാന്‍ അഗ്ന’ – പരീക്ഷണങ്ങളുമായി

Date:

ചാപ്പ കുരിശ്, നേരം എന്നീ പരീക്ഷണചിത്രങ്ങള്‍ക്ക് ശേഷം, മലയാള സിനിമയില്‍ പുതിയൊരു പരീക്ഷണചിത്രവുമായി എത്തുകയാണ്, ഛായാഗ്രാഹകന്‍ കൂടിയായ, നന്ദകുമാര്‍ എന്ന സംവിധായകന്‍.  ക്രൗഡ് മൂവീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ‘ഞാന്‍ അഗ്ന’ എന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം അമേരിക്ക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു.


നേഴ്‌സുമാര്‍ നേരിടുന്ന കയ്പ്പുനിറഞ്ഞ ജീവിത ചുറ്റുപാടുകളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുകയാണ്  ഈ ചിത്രത്തിലൂടെ സംവിധായകന്‍ ചെയ്യുന്നത്.  ആഗ്ന എന്ന സുന്ദരിയായ നേഴ്‌സ.് അവര്‍ തന്റെ പഠനകാലം മുതലുള്ള ഞെട്ടിപ്പിക്കുന്ന ജീവിതകഥകള്‍ തുറന്നുപറയുന്നു.  അനാഥയായിരുന്നു ആഗ്ന. ചെന്നൈയില്‍ നേഴ്‌സിംഗ് വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ അവള്‍ ഒരു സുഹൃത്തിനെ പരിചയപ്പെട്ടു.  പെട്ടെന്നാണ് അവര്‍ തമ്മില്‍ കൂടുതല്‍ അടുത്തത്.  അത് ആഗ്നയുടെ ജീവിതത്തില്‍ പുതിയ വഴിത്തിരുവകള്‍ ഉണ്ടാക്കി.  അധികം താമസിക്കാതെ ആ സുഹൃത്ത് ഒരു ചതിയനാണെന്നുള്ള ഞെട്ടിക്കുന്ന സത്യം അവള്‍ അറിഞ്ഞു.
ആനുകാലിക പ്രസക്തിയുള്ള ഒരു വിഷയം വളരെ തീവ്രതയോടെ അവതരിപ്പിക്കാന്‍ സംവിധായകന്‍ പുതിയൊരു അവതരണമാണ് ഉപയോഗിച്ചിരിക്കുന്നത്.  ചിത്രത്തിനുവേണ്ടി തയ്യാറാക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈന്‍ മീഡിയകളിലൂടെ വൈറലായി മാറിക്കഴിഞ്ഞൂ.  മലയാളത്തിലും, തമിഴിലുമായി നിര്‍മ്മിക്കുന്ന ‘ഞാന്‍ ആഗ്ന’ ഉടന്‍ തിയേറ്ററിലെത്തും. നിരവധി പരസ്യചിത്രങ്ങളും, ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്ത് ശ്രദ്ധേയനായ നന്ദകുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വെള്ളിമൂങ്ങ എന്ന ചിത്രത്തില്‍ ലെനയുടെ ചെറുപ്രായം അവതരിപ്പിച്ച ആതിര ആണ് ആഗ്നയെ അവതരിപ്പിക്കുന്നത്.
ക്രൗഡ് മൂവീസ്, സിറ്റി സ്റ്റുഡിയോയ്ക്കും വേണ്ടി  നിഷാ മാത്യു, വര്‍ഗീസ് റോഷ്, കൃഷ്ണജിത്ത് എസ്. വിജയന്‍, നന്ദകുമാര്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ‘ഞാന്‍ ആഗ്ന’ നന്ദകുമാര്‍ – ക്യാമറ, സംവിധാനം നിര്‍വ്വഹിക്കുന്നു.  എഡിറ്റര്‍ – ജിതിന്‍ മനോഹര്‍, കല – ജഗനാഥ് കലാപീഠം, പ്രൊജക്റ്റ് ഡിസൈനര്‍ – നിതി രാജേഷ്, മേക്കപ്പ് – മഹേഷ് ചേര്‍ത്തല, കാസ്റ്റിംങ് ഡയറക്ടര്‍ – സൂര്യ കൃഷ്ണ കൈമള്‍, ലൈന്‍ പ്രൊഡ്യൂസര്‍ – ഷിറാസ് ഷെറീഫ്,  ആര്‍. ആര്‍. സ്‌കോറിംങ് – ഫയര്‍ ഫേംസ് സ്റ്റുഡിയോ, പി. ആര്‍. ഓ – അയ്മനം സാജന്‍, ഡിസൈന്‍സ് – അനൂപ് പിള്ള.  ആതിര, മേഘ നായര്‍, റിയാസ് എം. ടി., ജിത്തു, സ്റ്റെഫി, നിഷാ മാത്ര്യു, ബിനീഷ്, സൂര്യ കൃഷ്ണ, ജീവന്‍ സാഗര്‍, അനില്‍ കൊല്ലം, അജയന്‍ മാടയ്ക്കല്‍ എന്നിവാര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

Aymanam Sajan

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort