Breaking News

‘മുട്ടുവിന്‍ തുറക്കപ്പെടും’ വൈദ്യൂതി വെളിച്ചമില്ലാത്ത വീട്ടില്‍ നിന്നു വന്ന സംവിധായകന്റെ സിനിമ

Date:
malayalamvaarthakal-cinema-news-new-movie-muttuvin-thurakkappedum

‘മുട്ടുവിന്‍ തുറക്കപ്പെടും’ വൈദ്യൂതി വെളിച്ചമില്ലാത്ത വീട്ടില്‍ നിന്നു വന്ന സംവിധായകന്റെ സിനിമ

വൈദ്യൂതി വെളിച്ചം പോലുംമില്ലാത്ത വീട്ടില്‍ നിന്നെത്തിയ ഹരിപ്പാട്കാരന്‍ അരുണ്‍ രാജ്.സിനിമ സംവിധായകനായി അരങ്ങേറുന്നു. ‘മുട്ടുവിന്‍ തുറക്കപ്പെടും’എന്ന ചിത്രമാണ് അരുണ്‍രാജ് സംവിധാനം ചെയ്തത്. ഹരിപ്പാടും പരിസരങ്ങളിലുമായി ചിത്രീകരണം കഴിഞ്ഞ ഈ ചിത്രത്തിന്റെ ക്യാമറായും അരുണ്‍ തന്നെയാണ് കൈകാര്യം ചെയ്യ്തത്. അയല്‍വാസികളായ മനോജ് ചക്രപാണി, ബിനോജ് ചക്രപാണി എന്നീ സഹോദരന്മാരാണ് ചിത്രത്തിന്റെ രചയിതാക്കള്‍. ആല്‍ബി ഫിലിംസിനുവേണ്ടി മെല്‍വിന്‍ കോലത്ത്, ആന്റെണി ഷാരോണ്‍, ബാബു മുള്ളന്‍ ചിറ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജിതിന്‍ രവി നായകനാകുന്ന ചിത്രത്തില്‍, ഇടവേള ബാബു, ചെമ്പിന്‍ അശോകന്‍, ഉല്ലാസ് പന്തളം,വിനോദ് സാഗര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.കൂണ് പോലെ പൊട്ടിമുളക്കുന്ന മാര്‍ക്കറ്റിംഗ് കമ്പനികളുടെ വിശ്വാസ വഞ്ചനകളെ തുറന്ന് കാണിക്കുകയാണ് ഈ ചിത്രം. സംവിധായകന്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞു.
വെണ്‍ മണി ഗ്രാമത്തിലെ എല്ലാവരുടെയും പ്രിയപ്പെട്ടനാണ് രാഹുല്‍ (ജിതിന്‍ രവി)ചെറുപ്പക്കാര്‍ക്കെല്ലാം അവനോട് അസൂയയായിരുന്നു. കാണാന്‍ സുന്ദരനാണ്. കഴിവിന്റെ കാര്യത്തില്‍ അഗ്രഹണ്യനും. ഒരു കാര്യത്തിലും, രാഹുലിനെ മാറ്റി നിര്‍ത്താനാകില്ല. എല്ലാത്തിലും ഒന്നാമനായിരുന്നു രാഹുല്‍. ഈ ചെറുപ്പക്കാരന്, ചെറുപ്പക്കാരായ കുറച്ച് എതിരാളികളുമുണ്ടായിരുന്നു. അവര്‍ രാഹുലിന്റെ ഇമേജ് തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിയിരുന്നു.

അപ്പോഴാണ് രാഹുല്‍ ഒരു സിനിമാക്കാരനായി വലിയ ഇമേജ് നേടാന്‍ ശ്രമം തുടങ്ങിയത്. അതിന്റെ ആദ്യപടിയായി രാഹുല്‍ ഒരു ടെലിഫിലിം നിര്‍മ്മിക്കാന്‍ ശ്രമിച്ചു. അത് രാഹുലിന് ചില
തിരിച്ചടികളാണ് നല്‍കിയത്. അതോടെ ഗ്രാമം വിട്ട് രാഹുല്‍ ഒരു തൊഴില്‍ തേടി പട്ടണത്തിലേത്തി വലിയൊരു മാര്‍ക്കറ്റിംഗ് കമ്പനിയില്‍ അവന്‍ ജോലിക്ക് കയറി. ആലപ്പാട് കടപ്പുറത്തെ മുക്കുവനായ അശോകന്റെ (ചെമ്പിന്‍ അശോകന്‍) മകനാണ് പ്രേം. വൈറ്റ് കോളര്‍ ജോലി ആഗ്രഹിക്കുന്ന പ്രേമിന് മീന്റെ മണം പോലും സഹിക്കില്ല. സ്വന്തം പിതാവ് അടുത്തു വരുമ്പോള്‍അവന് ഓക്കാനം വരും. എങ്കിലും പിതാവിന്റെ പണത്തോട് വലിയ താല്‍പര്യമാണ്. എന്നെങ്കിലും പട്ടണത്തിലെത്തി നല്ലൊരു ജോലി സമ്പാദിക്കുമെന്ന് അവന്‍ സ്വപ്നം കാണുന്നു. ഒരു ദിവസം പിതാവ് അശോകനെ പറഞ്ഞ് പറ്റിച്ച് അവന്‍ പട്ടണത്തിലെത്തി. അവനും എത്തിയത് വിദ്യാസമ്പന്നരെ ആകര്‍ഷിക്കുന്ന മാര്‍ക്കറ്റിംഗ് കമ്പനിയിലാണ്. അവിടെവെച്ചാണ് രാഹുലിനെ അവന്‍ പരിചയപ്പെടുന്നത്.

രാഹുലും, പ്രേമും അടുത്ത സുഹൃത്തുക്കളായി മാറി. കമ്പനിയിലെ ജോലിക്കാരിയായ കല്ല്യാണിയും ഇവരുടെ അടുത്ത സുഹൃത്തായി മാറി. കമ്പനിയുടെ മനേജര്‍ അഭിലാഷിന്റെ (ഉല്ലാസ് പന്തളം) വാചകമടിയെല്ലാം സഹിച്ച് ഇവര്‍ ജോലി ചെയ്തു. ഇതിനിടയിലാണ്,രാഹുലും സുഹൃത്തുക്കള്‍ക്കും ചില പുതിയ അനുഭവങ്ങള്‍ ഉണ്ടായത്.
രാഹുലിന്റ അമ്മാവന്‍ ഹരിമാമന്‍ എന്ന കഥാപാത്രമായി ഇടവേള ബാബുവും, മാനേജര്‍ അഭിലാഷായി ഉല്ലാസ് പന്തളവും, ഗംഭീര പ്രകടനമാണ് നടത്തിയത്. രണ്ട് പേരുടേയും വ്യത്യസ്ത വേഷമാണിത്.

ആല്‍ബി ഫിലിംസിനുവേണ്ടി മെല്‍വിന്‍ കോലത്ത്, ആന്റണി ഷാരോണ്‍, ബാബു മുള്ളന്‍ ചിറ എന്നിവര്‍ നിര്‍മ്മിക്കുന്ന ‘മുട്ടുവിന്‍ തുറക്കപ്പെടും’ അരുണ്‍ രാജ് സംവിധാനവും, ക്യാമറയും,നിര്‍വ്വഹിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം- മനോജ് ചക്രപാണി, ബിനോജ് ചക്രപാണി,എഡിറ്റര്‍- നിഖില്‍ ബെന്നി, ഗാനങ്ങള്‍- സംഗീതം- ബിനോജ് ചക്രപാണി, ആലാപനം- ഹരിചരണ്‍,സിജോ കെ.ജോര്‍ജ്, കല- അയ്യപ്പന്‍, പ്രൊഡഷന്‍ കണ്‍ട്രോളര്‍- ഷറഫുദ്ദീന്‍, മാനേജര്‍- രമേശന്‍, മേക്കപ്പ്-സുനില്‍, കോസ്റ്റ്യൂമര്‍- അനീഷ്, ഫിനാന്‍സ് കണ്‍ട്രോളര്‍- സൗരവ്, സ്റ്റില്‍-വിദ്യാസാഗര്‍, പി. ആര്‍.ഒ- അയ്മനം സാജന്‍.

ജിതിന്‍ രവി, ഇടവേള ബാബു., ചെമ്പിന്‍ അശോകന്‍, അല്ലാസ് പന്തളം, ദിനു സത്യന്‍, വിനോദ് സാഗര്‍, ഡോ.അലക്‌സ് ഷാരോണ്‍ ബാബു, ഷര്‍ഫിന്‍ സെബാസ്റ്റ്യന്‍, മുരളി, രാജു കെ. മാത്യ, പ്രവീണ്‍ കൃഷ്ണ, ബിനോദ് തൈക്കാട്ടുശേരി, രതീഷ് ചക്രപാണി, പ്രീതിരാജേന്ദ്രന്‍, സേതു ലക്ഷമി, ചിത്ര,മേരി ആന്‍ഡ് ബേബി, ജോമോള്‍, ഷര്‍ലെറ്റ്, അമൂല്യ, എന്നിവര്‍ അഭിനയിക്കുന്നു.

അയ്മനം സാജന്‍

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort