Breaking News

മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് മലയാളത്തിന്‍റെ മഹാ നടന്‍ ജഗതി ശ്രീകുമാറിന്‍റെ പരസ്യ ചിത്രം റിലീസ് ചെയ്തു

Date:
malayalamvaarthakal-cinema-news-mohanlal-mammootty-jagathy-ad-film-release

മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് മലയാളത്തിന്‍റെ മഹാ നടന്‍ ജഗതി ശ്രീകുമാറിന്‍റെ പരസ്യ ചിത്രം റിലീസ് ചെയ്തു

രു വീല്‍ ചെയറില്‍ മലയാളത്തിന്‍റെ മഹാ നടന്‍ ജഗതി ശ്രീകുമാര്‍ വേദിയിലേക്ക് എത്തുമ്പോള്‍ തീര്ച്ചയായും അവിടെക്കൂടിയിരുന്നവരുടെ മനസിലൂടെ ജഗതി അഭിനയിച്ചു സൂപ്പര്‍ ഹിറ്റാക്കിയ നിരവധി കഥാപാത്രങ്ങള്‍ കടന്നു പോയിട്ടുണ്ടാകും. ആര്‍ക്കാണ് ഈ വലിയ നടനെ മറക്കാന്‍ കഴിയുക? കിലുക്കം എന്ന ഒറ്റ ചിത്രം മതി മലയാള സിനിമാ ലോകം ജഗതിയെ എക്കാലവും ഓര്‍മിക്കാന്‍. പിന്നെ യോദ്ധ, കിരീടം അങ്ങിനെ എണ്ണിയാലോടുങ്ങാതെ ഒരുപാടു സിനിമകലുണ്ട്. ജഗതി ഒരുകാലത്ത് മലയാളത്തിലെ ഏറ്റവും സ്റ്റാര്‍ വാല്യൂ ഉള്ള നടനായിരുന്നു.

ചിത്രം മമ്മൂട്ടിയുടെതായാലും മോഹന്‍ ലാലിന്‍റെതായാലും അതില്‍ ജഗതി ശ്രീകുമാറിന്റെ തനതു മുദ്രചാര്‍ത്തിയ ഒരു കഥാപാത്രം കൂടിയുണ്ടാകുമായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ രണ്ടു സൂപ്പര്‍ സ്റ്റാറുകള്‍ക്കും മേമ്പൊടിയായി ജഗതികൂടി വേണമായിരുന്നു. വലിയ ഒരു കാറപകടത്തെത്തുടര്‍ന്ന് ഏകദേശം 7 വര്‍ഷങ്ങളോളമായി ജഗതി ശ്രീകുമാര്‍ മലയാള സിനിമാ രംഗത്തില്ല. ഒരു തിരിച്ചു വരവിനായുള്ള തീവ്ര ശ്രമത്തിലാണ് ജഗതി ശ്രീകുമാര്‍. കഴിഞ ദിവസം ജഗതി ശ്രീകുമാറിന്റെ പരസ്യ ചിത്രം മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ ലാലും ചേര്‍ന്ന് റിലീസ് ചെയ്യുകയുണ്ടായി.

ഈ ജഗതി ശ്രീകുമാര്‍ പരസ്യ ചിത്രം റിലീസ് ചെയ്യുമ്പോള്‍ ഇതിനു സാക്ഷികളായിരുന്ന ആയിരക്കണക്കിന് പ്രേക്ഷകര്‍ നിര്‍ത്താതെ കരഘോഷം നടത്തി. അതൊരു സന്തോഷത്തിന്റെ സായാഹ്നമായിരുന്നു. സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പര്‍ക്കിന്‍റെ പരസ്യത്തിലാണ് ജഗതി ശ്രീകുമാര്‍ അഭിനയിച്ചത്. എല്ലാവര്ക്കും ഏറെ സന്തോഷം പകരുന്ന ഒരു കാര്യമാണ് വീണ്ടും ജഗതി മൂവി ക്യാമറയെ അഭി മുഖീകരിച്ചു കാണുന്നത്. ഇനി എത്രയും പെട്ടെന്ന് ജഗതി ശ്രീകുമാര്‍ മലയാള സിനിമയിലേക്കു എത്തിചേരുമെന്ന് പ്രതീക്ഷിക്കാം.

സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യം ജഗതിയെ പങ്കെടുപ്പിച്ചതു വഴി കൂടുതല്‍ ശ്രദ്ധേയമായി. ഉറപ്പായിട്ടും ഈ പരസ്യം കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയും സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിനു ഉജ്വലമായ ബിസിനസ് മുന്നേറ്റമുണ്ടാകുകയും ചെയ്യും. സംശയം വേണ്ട.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort