Breaking News

100 കോടിയുടെ മാധുര്യമാര്‍ന്ന തിളക്കത്തിലേക്ക് “മധുര രാജ”

Date:
malayalamvaarthakal-cinemanews-maduraraja-mammootty-sunny-leon

100 കോടിയുടെ മാധുര്യമാര്‍ന്ന തിളക്കത്തിലേക്ക് “മധുര രാജ”

ങ്ങിനെ മെഗാ സ്റ്റാര്‍ ചിത്രമായ “ മധുര രാജയും “ 100 കോടി ക്ലബില്‍ ഇടം നേടി. ബോക്സ്‌ ഓഫീസില്‍ തകര്‍പ്പന്‍ വിജയം നേടിയ മധുര രാജ ഇപ്പോഴും റിലീസ് ചെയ്ത തീയേറ്ററുകളിലെല്ലാം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. മെഗാസ്റാര്‍ മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം 100 കോടി പ്രവേശനം വൈകി വന്ന വസന്തം പോലെയാണ്. മമ്മൂട്ടിയുടെ നിരവധി ചിത്രങ്ങള്‍ ഇതിനുമുന്‍പും വമ്പന്‍ ഹിറ്റുകളായിട്ടുണ്ട്. വൈശാഖ് ആണ് ഈ മമ്മൂട്ടി ചിത്രം സംവിധാനം ചെയ്തത്.

ഇത് പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ്. പോക്കിരി രാജയും വമ്പന്‍ ഹിറ്റായിരുന്നു. അതില്‍ മമ്മൂട്ടിയും പ്രിത്വി രാജുമാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്. ഇതേ സംവിധായകന്‍റെ പുലി മുരുഗനും 100 കോടി ക്ലബില്‍ കയറിയ ചിത്രമാണ്. ഈ രണ്ടാം ഭാഗ സിനിമയില്‍ തമിഴ് നടന്‍ ജെയ് ആണ് പ്രിത്വിരാജിനു പകരം മമ്മൂട്ടിയുടെ അനുജനായി അഭിനയിക്കുന്നത്. ഈ ചിത്രത്തിനു മറ്റൊരു വലിയ പ്രത്യേകതയുണ്ട് ബോളിവുട് നടി സണ്ണി ലിയോണ്‍ ആദ്യമായി അഭിനയിച്ച മലയാള ചിത്രമാണ് മധുര രാജ. കേരളത്തിലെമാ മമ്മൂട്ടിയുടെ ആരാധകര്‍ ചേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ “ മധുര രാജ” കൊണ്ടാടുകയാണ്. ഇനി കുറെ നാളത്തേക്ക് സോഷ്യല്‍ മീഡിയയിലെ പ്രധാന ആഘോഷം മെഗാ സ്റാര്‍ മമ്മൂട്ടിയുടെ മധുര രാജ വിജയമായിരിക്കും.

ഇപ്പോഴും മലയാളത്തില്‍ മോഹന്‍ലാല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയാണ്. ഏറ്റവും അല്ഭുതകരമായിട്ടുള്ള ഒരു കാര്യം ഈ പുതിയ തലമുറയുടെയും പ്രിയങ്കര നായകന്മാര്‍ മമ്മൂട്ടിയും മോഹന്‍ലാലും തന്നെയാണ്. എന്നുവച്ചാല്‍ പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും ഒരുപോലെ പ്രിയങ്കരരായ രണ്ടേ രണ്ടു നടന്മാരെ മലയാള സിനിമയിലുള്ളൂ, അത് മമ്മൂട്ടിയും മോഹന്‍ ലാലും തന്നെ. പ്രായം ചെന്നവര്‍ക്കും മധ്യവസ്കര്‍ക്കും ചെറുപ്പക്കാര്‍ക്കും എന്തിനു കൌമാരക്കാര്‍ക്ക് വരെ പ്രിയങ്കരരായ മഹാ നടന്മാരാണ് ഹിമാലയം പോലെ വളര്‍ന്ന മലയാളത്തിന്‍റെ ഈ ഇതിഹാസ താരങ്ങള്‍.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort