Breaking News

“കുറുപ്പ്” ലൂടെ വീണ്ടും സുകുമാരക്കുറുപ്പ് തിരിച്ചു വരുന്നു, നായകന്‍ “ദുല്ഖര്‍ സല്‍മാന്‍”

Date:
malayalam-vaarthakal-cinema-news-kurupp-movie

“കുറുപ്പ്” ലൂടെ വീണ്ടും സുകുമാരക്കുറുപ്പ് തിരിച്ചു വരുന്നു, നായകന്‍ “ദുല്ഖര്‍ സല്‍മാന്‍”

രാണ് സുകുമാരക്കുറുപ്പ് എന്ന് ചോദിച്ചാല്‍ പുതിയ തലമുറയ്ക്ക് പറയാന്‍ വിഷമമായിരിക്കും. ദശാബ്ദങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ വളരെയധികം ഒച്ചപ്പാടുണ്ടാക്കിയ സംഭവമാണ് സുകുമാരക്കുറുപ്പിന്റെ തിരോധാനം. ദുബായില്‍ നിന്നും കേരളത്തില്‍ മടങ്ങിയെത്തിയ് സുന്ദരനായ ഒരു മധ്യവയ്സ്കനാണ് സുകുമാരക്കുറുപ്പ്. പക്ഷെ ആളു അതി ബുദ്ധിയുടെ ആള്‍ രൂപമായ തരികിടയായിരുന്നു. സ്വന്തം പേരില്‍ ലക്ഷങ്ങളുടെ ന്ഷുറന്സു പോളിസിയുണ്ടായിരുന്നു.

ഇന്ഷുറണ്‍സിന്‍റെ വന്‍തുക (അക്കാലത്തെ) തട്ടിയെടുക്കാന്‍ വേണ്ടി നിരപരാധിയായ ഒരു മനുഷ്യനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചുകൊന്നു. അയാള്‍ ചാക്കോ എന്നുപേരുള്ള ഒരു ഫലിം റെപ്രെസന്‍റ്റെറ്റിവ് ആയിരുന്നു. രാത്രിയിലെ സെക്കണ്ട് ഷോയും കഴിഞ്ഞു, കയ്യിലെ സൂട്കേസും പിടിച്ചുകൊണ്ട് അര്‍ദ്ധ രാത്രിക്കു ശേഷം മടങ്ങുകയായിരുന്നു. അയാളെ പിടിച്ചു കെട്ടി മര്‍ദിച്ചു അവശനാക്കി സുകുമാരക്കുറുപ്പിന്‍റെ വസ്തങ്ങളും വാച്ചും ധരിപ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ചു കത്തിക്കുക്കയായിരുന്നു. ഈ സംഭവം അക്കാലത്ത് പത്ര മാധ്യമങ്ങളെ നിരന്തരം ത്രസിപ്പിക്കുന്ന വാര്‍ത്തയായിരുന്നു. മാസങ്ങളോളം സുകുമാരക്കുറുപ്പ് മലയാള ദിനപ്പത്രങ്ങളെ അലങ്കരിച്ചിരുന്നു. ഇപ്പോള്‍ അതെ സുകുമാരക്കുരുപ്പിന്റെ ജീവിതകഥ സിനിമയാകുകയാണ്. മലയാള സിനിമയുടെ രാജകുമാരന്‍ ദുല്ഖര്‍ സല്മാനാണ് സുകുമാരക്കുറുപ്പായി അഭിനയിക്കുന്നത്. അയാള്‍ കേരളത്തിന്‍റെ “മോസ്റ്റ്‌ വാന്ടെഡ് ക്ര്റിമിനല്‍” ആയിരുന്നു. അറിയാന്‍ കഴിഞ്ഞ റിപ്പോര്‍ട്ട് അനുസരിച്ചു “കുറുപ്പിന്റെ” ഷൂട്ടിംഗ് ഞായറാഴ്ച തുടങ്ങും. ശ്രീനാഥ് രാജേന്ദ്രന്‍ എന്ന നവാഗത സംവിധായകനാണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്.

അദ്ദേഹം പറഞ്ഞു “ഈ ദിവസത്തോട് ഞങ്ങള്‍ക്ക് നന്ദിയുണ്ട്, ഇന്നാണ് “കുറുപ്പ്” ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുന്ന ദിവസം. എന്നുവച്ചാല്‍ ഇന്ന് ഞായറാഴ്ച കുറുപ്പിന്റെ ഷൂട്ടിംഗ് തുടങ്ങും. ഏതാണ്ട് അഞ്ചു വര്‍ഷത്തോളം സമയമെടുത്താണ് കുറുപ്പിന്റെ ജീവിത കഥയ്ക്ക്‌ തിരക്കഥ തയ്യാറായത്. ആദ്യമേ ഞങ്ങള്‍ക്ക് നന്ദി പറയാനുള്ളത് ദുല്ഖര്‍ സല്മാനോടാണ്. കാരണം ഇക്കാലമത്രയും ദുല്‍ഖര്‍ ഞങ്ങളുടെ ഈ തിരക്ക ഥാ പൂര്‍ണതയ്ക്കു വേണ്ടിയുള്ള യാത്രയില്‍ ഞങ്ങളോടൊപ്പ ഉണ്ടായിരുന്നു. ദുല്ഖര്‍ സല്‍മാന്റെ ആദ്യ ചിത്രം സെക്കന്റ്റ് ഷോ സംവിധാനം ചെയ്തത് ശ്രീനാഥ് രാജേന്ദ്രനാണ്. കുറുപ്പ് എന്ന ഈ ചിത്രം സംബന്ധമായ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും. മറ്റു താരങ്ങള്‍ സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങിയ കാര്യങ്ങള്‍ വൈകാതെ അറിയിക്കുന്നതാണ്. ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ദുല്ഖരും ശ്രീനാഥ് രാജേന്ദ്രനും ഒന്നിക്കുന്ന ചിത്രമാണ് കുറുപ്പ്. അദ്ദേഹം ദുല്ഖരിന്റെ ഒരു ആരാധകന്‍ തയ്യാര്‍ ചെയ്ത കുറുപ്പിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്യുകയും ചെയ്തു.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort