Breaking News

എനിക്കും കുടുംബത്തിനും ടിക്കറ്റ് കിട്ടിയില്ല,ഇത് സന്തോഷകരമായ ഒരനുഭവം.പറയുന്നത് വിഷ്ണു ഉണ്ണികൃഷ്ണന്‍

Date:
malayalamvaarthakal-cinema-news-vishnu-unnikrishnan-bibin-george-oru-yamandan-premakatha

എനിക്കും കുടുംബത്തിനും ടിക്കറ്റ് കിട്ടിയില്ല,ഇത് സന്തോഷകരമായ ഒരനുഭവം.പറയുന്നത് വിഷ്ണു ഉണ്ണികൃഷ്ണന്‍

രു യമണ്ടന്‍ ഹിറ്റ് തന്നെയാണ്, ഇപ്പോള്‍ തകര്‍ത്തോടിക്കൊണ്ടിരിക്കുന്ന “ഒരു യമണ്ടന്‍ പ്രേമ കഥ” എന്ന് പറയാതെ വയ്യ. നിഖില വിമലും വിഷ്ണു ഉണ്ണികൃഷ്ണനും അവരുടെ അനുഭവം പറയുകയുണ്ടായി. രണ്ടുപേരും ഈ സിനിമയോട് കൂടുതല്‍ അടുത്ത് പ്രവര്‍ത്തിച്ചവരാണല്ലോ? അവര്‍ കുടുംബത്തോടൊപ്പം സിനിമ കാണാന്‍ വന്നപ്പോള്‍ അവര്‍ക്ക് ടിക്കറ്റു കിട്ടിയില്ലത്രേ. അവരെ സംബന്ധിച്ചിടത്തോളം ഈ അനുഭവം ഏറെ സന്തോഷകരം തന്നെ.ഈ സിനിമ എല്ലാ റിലീസിംഗ് സ്റ്റേഷനുകളിലും വന്‍ ജനത്തിരക്കോടെ മുന്നേറുകയാണ്. ഈ സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിഷ്ണു ഉണ്ണികൃഷ്ണന്‍ ഈ വിവരം പറയുമ്പോള്‍ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു.

നല്ലൊരു ശതമാനം ആളുകള്‍ റംസാന്‍ വ്രതം ആചരിക്കുന്നതിനാല്‍ അവര്‍ക്ക് സിനിമ കാണാന്‍ തല്ക്കാലം നിര്‍വാഹമില്ല. പക്ഷെ അവരുടെ തള്ളിച്ച അധികം വൈകാതെ തന്നെ ഉണ്ടാകും,അതോടെ യമണ്ടന്‍ പ്രേമകഥ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി തീരുമെന്നാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ പറയുന്നത്. അത്ഭുതപൂര്‍വമായ പ്രേക്ഷകജനത്തിരക്ക് കണ്ടു ഈ യുവനടന്‍ വളരെ ആഹ്ലാദതിമിർപ്പിലാണ് .

വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിന്‍ ജോര്‍ജ് ടീമിനെകുറിച്ച് ഇപ്പോള്‍ പലരും പറയുന്നത് ഇവര്‍ പുതിയ തലമുറയുടെ സിദ്ദിഖ് ലാൽമാരാണെന്നാണ്.ഇത് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് “അവര്‍ക്ക് രണ്ടുപേര്‍ക്കും സിദ്ദിഖ് ലാൽമാരോട് അങ്ങേയറ്റം ആദരവാണെന്നും, എത്ര ശ്രമിച്ചാലും അവരെപ്പോലെയാകാനുള്ള സാധ്യതയില്ലായെന്നുമാണ്.ഏതായാലും അത്തരം അഭിപ്രായങ്ങള്‍ കേള്‍ക്കുന്നത് അവരെ സംബന്ധിച്ചിടത്തോളം സന്തോഷകരമാണെന്നും അവര്‍ പറഞ്ഞു.

ഒരു യമണ്ടന്‍ പ്രേമകഥയെക്കുറിച്ച് അഭിനേതാക്കളില്‍ ഒരാളും കഥാകൃത്തുമായ ബിബിന്‍ ജോർജിന് ചിലതെല്ലാം പറയാനുണ്ട്. തമാശകൾ എഴുതിയുണ്ടാക്കുക അത്ര എളുപ്പമായ കാര്യമല്ലെന്ന് ബിബിന്‍ പറയുന്നു.ചില സാന്ദര്‍ഭിക തമാശകൾ എഴുതിയുണ്ടാക്കാന്‍ ചിലപ്പോള്‍ 5 മിനിട്ട് മതിയാകും. എന്നാല്‍ പലപ്പോഴും അത് സാധ്യമാകണം എന്നുമില്ല. തമാശ എപ്പോള്‍ എവിടെ നിന്ന് പൊട്ടിപ്പുറപ്പെടുമെന്നു പറയാന്‍ പറ്റില്ലത്രേ.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort