Breaking News

ഇനിയും കെട്ടടങ്ങാത്ത “പ്രേമ”ത്തിന്‍റെ ലഹരി, മലയാളത്തിന്‍റെ എക്കാലത്തെയും വലിയ സൂപ്പര്‍ ഹിറ്റായ “പ്രേമം” റിലീസ് ചെയ്തിട്ട് 4 വര്‍ഷങ്ങള്‍

Date:
malayalamvaarthakal-cinema-news-Premam-nivin-pauly-sai-pallavi

ഇനിയും കെട്ടടങ്ങാത്ത “പ്രേമ”ത്തിന്‍റെ ലഹരി, മലയാളത്തിന്‍റെ എക്കാലത്തെയും വലിയ സൂപ്പര്‍ ഹിറ്റായ “പ്രേമം” റിലീസ് ചെയ്തിട്ട് 4 വര്‍ഷങ്ങള്‍

“പ്രേമം” എന്ന ചിത്രം മലയാളികള്‍ക്ക് മറക്കാന്‍ കഴിയുമോ? ഇതൊരു ന്യൂ ജനെറേഷന്‍ സിനിമയാണെങ്കിലും പ്രായ ഭേദമന്യേ എല്ലാവര്ക്കും ഒരു പോലെ ആസ്വദിക്കാന്‍ കഴിയുന്ന സിനിമയായിരുന്നു. ഈ നിവിന്‍ പോളി ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ്. അപ്രതീക്ഷിതവും അത്ഭുതകരവുമായ വിജയം സമ്മാനിച്ച ഈ സിനിമ മലായാള സിനിമയുടെ എക്കാലത്തെയും വലിയ സൂപ്പര്‍ ഹിറ്റുമായിരുന്നു. പ്രേമം എന്ന ഒറ്റ ചിത്രത്തിന്‍റെ പേരില്‍ നിവിന്‍ പോളി എന്ന താരം മലയാള സിനിമയുടെ യംഗര്‍ സൂപ്പര്‍ സ്റ്റാര്‍ ആയി. സ്റ്റാര്‍ വാല്യൂ റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നു. എന്ന് മാത്രമല്ല തെക്കേ ഇന്ത്യ മുഴുവനും ശ്രദ്ധിക്കപ്പെട്ട യംഗര്‍ സൂപ്പര്‍ സ്റ്റാരുമായി.

ഈയടുത്ത ദിവസമാണ് പ്രേമ്ത്തിന്‍റെ റിലീസിങ്ങിന്റെ 4 വര്ഷം കടന്നു പോയത്. ആ സിനിമയില്‍ ഭാഗഭാക്കായ താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും പ്രേമം സിനിമയുടെ റിലീസിംഗിന്‍റെ 4 ആം വര്‍ഷ സുദിനം അങ്ങേയറ്റം സന്തോഷകരമാണ്. ഈ സിനിമയുടെ ഒരു ഭാഗഭാക്കും നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ റിലീസ് ചെയ്ത 4 ആം വര്ഷം പ്രമാനിച്ച്ചു സോഷ്യല്‍ മീഡിയയില്‍ ഫേസ് ബൂക്കിലൂടെ നവ പ്രേമ തരംഗമായ് ഉണര്ത്തിവിടുകയാണ്. അതും പ്രേമത്തിലെ അതി പ്രശസ്തമായ “മലരേ നിന്നെ കാണാതിരുന്നാല്‍ മിഴിവേകും നിറമെല്ലാം മായുന്ന പോലെ” എന്ന വരികള്‍ കുറിച്ചുകൊണ്ട്, 4 വര്‍ഷം മുന്‍പ് കേരളത്തിലെ യുവതീ/ യുവാക്കളുടെ ഇടയില്‍ ഊഷ്മളമായ വൈകാരിക തരംഗമുണ്ടാക്കിയ സിനിമയാണ് പ്രേമം, ഇത് കേവലം ഒരു ന്യൂ ജെനെറേഷന്‍ സിനിമ മാത്രമായിരുന്നില്ല, എല്ലാക്കാലത്തും പ്രസക്തമായ പ്രേമം എന്ന വികാരത്തിന്റെ ഉജ്വലമായ ദൃശ്യാവിഷ്കാരം കൂടിയായിരുന്നു.

ഈ സിനിമയില്‍ നിവിന്‍ പോളിക്ക് മൂന്നു നായികമാരായിരുന്നു. അനുപമ പരമേശ്വരന്‍, സായി പല്ലവി, മഡോണ സെബസ്ടിന്‍ എന്നിവരായിരുന്നു നിവിന്‍ പോളിയുടെ നായികമാര്‍. വളരെ റിയലിസ്റിക് ആയ ഒരു ട്രെന്‍ഡ് ഉണ്ടാക്കിയ സിനിമയാണ് പ്രേമം. ഈ സിനിമ യുവതീ/യുവാക്കളെ സംബന്ധിച്ചിടത്തോളം ഒരുക്കലും മറക്കാനാകാതെ അനുഭൂതികള്‍ നിര്‍ലോഭം നല്‍കിയ ഒരു സിനിമയായിരുന്നു പ്രേമം. ഈ സിനിമ നിവിന്‍ പോളിയുടെ ജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങള്‍ ഭാവതീവ്രതയോടെ അവതരിപ്പിച്ചിരിക്കുന്നു.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort