Breaking News

സല്‍മാന്‍ ഖാന്റെ പരാതി “കല്യാണത്തിലേക്ക് എടുത്ത് ചാടി, പ്രിയങ്ക എന്റെ “ഭാരത്‌”ല്‍ നിന്നും പുറത്തുപോയി, അതെന്നെ വിഷമിപ്പിക്കുകയും ചെയ്തു.

Date:
malayalamvaarthakal-cinema-news-salman-khan-priyanka-chopra-jonas-bharat

സല്‍മാന്‍ ഖാന്റെ പരാതി “കല്യാണത്തിലേക്ക് എടുത്ത് ചാടി, പ്രിയങ്ക എന്റെ “ഭാരത്‌”ല്‍ നിന്നും പുറത്തുപോയി, അതെന്നെ വിഷമിപ്പിക്കുകയും ചെയ്തു.

തുടക്കത്തില്‍ പ്രിയങ്ക ജോനാസ് ഞാന്‍ നായകനായ “ഭാരത്‌”ല്‍ അഭിനയിക്കാന്‍ വളരെ താല്പര്യം കാണിച്ചിരുന്നു. പക്ഷെ അവസാന നിമിഷം ഭാരതില്‍ നിന്നും പുറത്തായി. ഇത് പറയുന്നതു സല്‍മാന്‍ ഖാനാണ്, ഇന്ത്യന്‍ സിനിമയുടെ മസില്‍മാന്‍ സൂപ്പര്‍ സ്റ്റാര്‍. പ്രിയങ്ക “ഭാരത്” ല്‍ നിന്നും പുറത്തായതോടെ തനിക്കു വിഷമം തോന്നിയെന്നും അദ്ദേഹം പറയുന്നു. ഇപ്പോള്‍ ആ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി, ചിത്രം ഉടന്‍ തന്നെ റിലീസ് ചെയ്യുകയും ചെയ്യും.

ഒരു പക്ഷെ അദ്ദേഹം ചിന്തിക്കുന്നുണ്ടാകാം “ പ്രിയങ്ക ഭാരത് ലെ റോളിനു ചേര്‍ന്നവള്‍ ആയിരിക്കില്ലെന്നു. പക്ഷെ അത്ഭുതം അങ്ങിനെയല്ല. സല്‍മാന്‍ പറയുന്നു, ഒരിക്കലും പ്രിയങ്ക ഒരു തെറ്റായ സ്റ്റാര്‍ കാസ്റ്റിന്റെ ഭാഗമല്ല. അവള്‍ക്കു ആദ്യം ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ വലിയ താല്പര്യം ആയിരുന്നു. ഇതിന്റെ സംവിധായകന്‍ അലി അബ്ബാസ്‌ സഫരും ഞങ്ങളുമെല്ലാം കരുതിയിരുന്നത് ഭരത് ഒരു കത്രീന കൈഫ്‌ സിനിമയായിരിക്കുമെന്നാണ്. പക്ഷെ അതിനു തൊട്ട് മുന്‍പ് കത്രീനയും ഞാനും ടൈഗർ സിന്ധാ ഹൈ എന്നാ സിനിമ ചെയ്തതുകൊണ്ട് ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത് ഒരു ഹിന്ദുസ്ഥാനി പെൺകുട്ടിയെത്തന്നെയാണ്. ഞാന്‍ (സല്‍മാന്‍ ഖാന്‍) അലി അബ്ബാസിനോട് ചോദിക്കുകയും ചെയ്തു ‘ എന്തുകൊണ്ട് കത്രീനയെ കാസ്റ്റ് ചെയ്തുകൂടാ, കഴിഞ്ഞ 20 വര്‍ഷങ്ങളായി അവള്‍ ഇന്‍ഡ്യയില്‍ത്തന്നെയാണല്ലോ താമസിക്കുന്നത്?

അബ്ബാസ്‌ പറഞ്ഞു “പ്രിയങ്കയുടെ ഫോണ്‍ വന്നു, അതെ അവളുടെ വിളിവന്നു. പ്രിയങ്കയും എന്റെ പെങ്ങള്‍ അര്‍പിത ഖാനും വളരെ നല്ല കൂട്ടുകാരായിരുന്നു, ഇപ്പോഴും അതെ. പക്ഷെ അങ്ങനെയിരിക്കയാണ് “നിക്ക്‌ സ്റ്റോറി” ഉണ്ടാകുന്നത്. ആ വിഷമമുണ്ടാക്കുന്ന കാര്യം സംഭവിച്ചു. പ്രിയങ്ക ജോനാസിനെ കല്യാണം കഴിച്ചു. പ്രിയങ്ക പറഞ്ഞു അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസ് അവളോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്രേ? സല്‍മാന്‍ പറഞ്ഞു “ നോക്കൂ അവള്‍ ശരിയായത് ചെയ്തു. അവള്‍ ചെയ്തതു അവള്‍ക്കു ആവശ്യമുള്ള കാര്യം തന്നെ. അതെ സമയം കത്രീനയ്ക്ക് അവള്‍ അര്‍ഹിക്കുന്നതും കിട്ടി. ഷൂട്ടിംഗ് ഷെഡ്യൂള്‍ തുടങ്ങുന്നതിനു 5 ദിവസം മുന്‍പ് പ്രിയങ്ക അവളുടെ അസാന്നിധ്യം വിളിച്ചു പറഞ്ഞിരുന്നു. അവള്‍ കരുതി അവളുടെ അഭാവം എന്നെ അപ്സെറ്റാക്കുമെന്നും തുടര്‍ന്നു ഞാന്‍ അവളോടുകൂടെ അഭിനയിക്കില്ലെന്നും. അവള്‍ എന്നോട് പറഞ്ഞു, അമേരിക്കന്‍ ഗായകന്‍ നിക്ക്‌ ജോനാസ് അവളോടെ വിവാഹാഭ്യർത്ഥന നടത്തിയിട്ടുണ്ടെന്നും അതിനാല്‍ വിവാഹം ഉടനെയുണ്ടാകുമെന്നും. അതുകൊണ്ട് ചില ദിവസങ്ങളുടെ ഇഷ്യൂകള്‍ ഉണ്ടായേക്കാമെന്നും പറഞ്ഞു. ഞാന്‍ പറഞ്ഞു” കല്യാണം കഴിച്ചോളൂ, നമുക്കാ രണ്ടോ മൂന്നോ ദിവസങ്ങള്‍ അഡ്ജസ്റ്റ് ചെയ്യാവുന്നതല്ലെയുള്ളൂ. അവള്‍ പറഞ്ഞു ‘ഇല്ല, ഞാന്‍ ഭാരത് ചെയ്യുന്നില്ല, ഇതാണ് സംഭവിച്ചത്. പ്രിയങ്ക ഒരു കഠിനാധ്വാനിയായ നടിയാണ്., അവള്‍ മുംബൈ സിനിമയില്‍ അഭിനയിക്കുന്നതോടൊപ്പം തന്നെ ഹോളിവുഡിലും അഭിനയിക്കുന്നു, കൂടാതെ വമ്പന്‍ സിനിമകളും തന്റേടത്തോടെ ഉപേക്ഷിക്കാന്‍ തയ്യാറാകുന്നു, എല്ലാം ഇഷ്ടപ്പെട്ടയാളെ കല്യാണം കഴിക്കാന്‍ വേണ്ടി മാത്രം. അതൊരുതരം മനക്കരുത്ത് തന്നെയാണ്.

ഭാരത് റിലീസാകുന്നത് ജൂണ്‍ 5 നാണ്. പ്രിയങ്കയുടെ അടുത്ത ചിത്രം “സ്കൈ ഈസ് ബ്ലൂ”.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

alanya escort isparta escort samsun escort mugla escort