Breaking News

നടന്‍ അനൂപ്‌ ചന്ദ്രനു കല്യാണത്തിന്‍റെ കടും കെട്ട്

Date:
malayalamvaarthakal-cinema-news-anoop-chandran-encagement

നടന്‍ അനൂപ്‌ ചന്ദ്രനു കല്യാണത്തിന്‍റെ കടും കെട്ട്

ലയാള നടന്‍ അനൂപ്‌ ചന്ദ്രന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു. അദ്ദേഹം ഉടന്‍ തന്നെ വിവാഹിതനാകും.ഇന്നലെ വ്യാഴാഴ്ച അനൂപ്‌ ചന്ദ്രന്‍റെ കല്യാണ നിശ്ചയമായിരുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക്‌ പേജില്‍ അനൂപ്‌ ചന്ദ്രന്‍ വിവാഹ നിശ്ചയവും അനുബന്ധമായ ഫോട്ടോ ഗ്രാഫുകളും ഷെയര്‍ ചെയ്തിരുന്നു. മലയാള സിനിമയിലെ അറിയപ്പെടുന്ന നടനാണ്‌ അനൂപ്‌ ചന്ദ്രന്‍. തമാശ റോളുകളിലും ക്യാരക്ടര്‍ റോളുകളിലും തിളങ്ങിയിട്ടുള്ള നടനാണ്‌ അനൂപ്‌ ചന്ദ്രന്‍. അടുത്തകാലത്ത് മലയാള മിനി സ്ക്രീനില്‍ കോളിളക്കം സൃഷ്ടിച്ച ബിഗ്‌ ബോസ്സ് പരിപാടിയില്‍ അനൂപ്ചന്ദ്രന്‍ തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചിരുന്നു. അനൂപ്‌ ചന്ദ്രന്‍ ബിഗ്‌ ബോസിന്‍റെ അവസാന റൌണ്ടിന് തൊട്ടടുത്തു വരെ എത്തി. ബിഗ്‌ ബോസ്സ് പരിപാടിയുടെ വളരെ ശ്രദ്ധേയനായ പങ്കാളിയായിരുന്നു അനൂപ്‌ ചന്ദ്രന്‍. ചേര്‍ത്തലയിലാണ് അനൂപ്‌ ചന്ദ്രന്‍ താമസിക്കുന്നത്. അദ്ദേഹം നല്ലൊരു കര്‍ഷകന്‍ കൂടിയാണ്, പാല്‍ ബിസിനസ്സുമുണ്ട്. പൊതുവേ ചേര്‍ത്തലയില്‍ എല്ലാവര്‍ക്കും സുസമ്മതാനാണ് അനൂപ്‌ ചന്ദ്രന്‍. ചേര്‍ത്തലയില്‍ എവിടെ തിരഞ്ഞെടുപ്പിന് നിന്നാലും അനൂപ്‌ ചന്ദ്രന്‍ ജയിക്കും. ഏതു പാര്‍ട്ടി ടിക്കറ്റില്‍ നിന്നാലും ജയിക്കാന്‍ സാധ്യതയുള്ള നടനാണ് അനൂപ്‌ ചന്ദ്രന്‍.

ലക്ഷ്മി രാജഗോപാല്‍ എന്നാണ് വധുവിന്‍റെ പേര്, അനൂപ്‌ ചന്ദ്രന്‍ അല്പം വൈകിയാണ് വിവാഹിതനാകുന്നത്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനൂപ്‌ ചന്ദ്രന്‍ വിവാഹിതനാകുന്നുവെന്ന് ചില കിംവദന്തികള്‍ കേട്ടിരുന്നു. പക്ഷെ എന്തുകൊണ്ടോ ഇപ്പോഴാണ് അനൂപ് ചന്ദ്രന്‍റെ കല്യാണത്തിനു ഉചിതമായ സമയം വന്നു ചേര്‍ന്നത്‌. ചേര്‍ത്തലക്കാരുടെ സ്വന്തമായ അനൂപ്‌ ചന്ദ്രന്‍റെ വിവാഹം എല്ലാ അര്‍ത്ഥത്തിലും കെങ്കേമമായിരിക്കും എന്നുവേണം കരുതാന്‍ .അനൂപ്‌ ചന്ദ്രന് വിവാഹ മംഗളാശംസകള്‍ അര്‍പ്പിക്കുക ഈയവസരത്തില്‍ ഉചിതമായിരിക്കും.

Related posts

Comments

Powered by Facebook Comments

Leave a Reply

Your email address will not be published. Required fields are marked *